ഏറെ ആകാംക്ഷയുണര്‍ത്തി രജീഷ വിജയന്റെ കീടത്തിന്റെ ടീസര്‍ പുറത്ത്

ഖോ ഖോ എന്ന സിനിമക്ക് ശേഷം രജിഷ വിജയനും സംവിധായകന്‍ രാഹുല്‍ റിജി നായരും ഒന്നിക്കുന്ന ചിത്രം കീടത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ടൊവിനോ തോമസാണ് ടീസര്‍ പുറത്തു വിട്ടത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തില്‍ ശ്രീനിവാസന്‍,…

rajisha vijayan keedam teaser

ഖോ ഖോ എന്ന സിനിമക്ക് ശേഷം രജിഷ വിജയനും സംവിധായകന്‍ രാഹുല്‍ റിജി നായരും ഒന്നിക്കുന്ന ചിത്രം കീടത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ടൊവിനോ തോമസാണ് ടീസര്‍ പുറത്തു വിട്ടത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തില്‍ ശ്രീനിവാസന്‍, വിജയ് ബാബു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. രാഹുല്‍ റിജി നായര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. രഞ്ജിത് ശേഖര്‍ നായര്‍, മണികണ്ഠന്‍ പട്ടാമ്പി, ആനന്ദ് മന്‍മധന്‍, മഹേഷ് എം നായര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രാകേഷ് ധരന്‍ ആണ് ഛായാഗ്രഹണം. ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റ് നിര്‍വഹിക്കുന്നു. സിദ്ധാര്‍ത്ഥ പ്രദീപ് ആണ് സംഗീതസംവിധാനം.

പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ -അപ്പു എന്‍ ഭട്ടതിരി, പ്രൊഡക്ഷന്‍ ഡിസൈന്‍ -പ്രതാപ് രവീന്ദ്രന്‍, സൗണ്ട് മിക്‌സ് – വിഷ്ണു പി സി, സൗണ്ട് ഡിസൈന്‍ – സന്ദീപ് കുരിശേരി, വരികള്‍ – വിനായക് ശശികുമാര്‍, കളറിസ്റ്റ് – ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ – ജെ പി മണക്കാട്,ആര്‍ട്ട് ഡയറക്ടര്‍ -സതീഷ് നെല്ലായ, കോസ്റ്റും -മെര്‍ലിന്‍, മേക്ക് അപ് -രതീഷ് പുല്‍പള്ളി, സ്റ്റണ്ട്‌സ് -ഡേയ്ഞ്ചര്‍ മണി, അസോസിയേറ്റ് ഡയറക്ടെഴ്‌സ് – ബെല്‍രാജ് കളരിക്കല്‍, ശ്രീകാന്ത് മോഹന്‍.