Film News

ഒരു സിനിമയിൽ അഭിനയിക്കാൻ പറ്റാത്തതിന്റെ പേരിൽ 14 വർഷം നെടുമുടിവേണുവിനെ പുറത്ത്നിർത്തിയ അനുഭവം

മലയാള സിനിമയിലെ ഏറ്റവും പ്രതിഭ നടൻമാരിൽ ഒരാളാണ് നെടുമുടി വേണു. ഏത് വേഷവും ആകട്ടെ അത് നൂറ് ശതമാനം ഉള്ളിൽ തൊടുന്ന വിധത്തിൽ അഭിനയിച്ച്‌ ഫലിപ്പിക്കാൻ കഴിവുള്ള നടൻ. നായകനായും സഹനടനായും വില്ലനായും സ്വാഭാവനടനായും ഹാസ്യനടനായും ഇദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളും ഒട്ടനവധിയായാണ്. 73 വയസിലും അദ്ദേഹം സിനിമ രംഗത്ത് തുടരുകയാണ്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ പുഴുവിലും സ്രെദ്ധയ കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ഒരു സിനിമയിൽ അഭിനയിക്കാൻ പറ്റാത്തതിന്റെ പേരിൽ 14 വർഷം നെടുമുടിവേണുവിനെ പുറത്ത്നിർത്തിയ അനുഭവം പങ്ക് വെച്ച് എത്തിയിരിക്കുകയാണ് ഹരീഷ് പേരടി.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ : ഇന്ത്യൻ സിനിമയിലെ പ്രതിഭാധനനായ നെടുമുടിവേണുവിനെ ഒരു സിനിമയിൽ അഭിനയിക്കാൻ പറ്റാത്തതിന്റെ പേരിൽ 14 വർഷം പുറത്ത്നിർത്തിയ അനുഭവം സംവിധായകൻ തന്നെ തുറന്ന് പറയുന്നു..മലയാളസിനിമയിലെ പകയുടെ രാഷ്ട്രീയം…12 വർഷമാണ് കൊലപാതകത്തിനുള്ള ശിക്ഷ ഇതിപ്പോൾ 14 വർഷമായില്ലെ എന്ന് ആ മഹാനടൻ ഈ സംവിധായകനോട് സ്വകാര്യം ചോദിക്കേണ്ടി വന്നപ്പോൾ മാത്രമാണ് ശിക്ഷയിൽ ഇളവ് കിട്ടിയതത്രേ..പക്ഷെ ഈ 14 വർഷവും ആ മഹാനടൻ മലയാള സിനിമയിൽ നിറഞ്ഞാടുകയായിരുന്നു എന്നത് ഒരു പരമാർത്ഥം..

ഒരു ഫാൻസ് അസോസിയേഷനുകളുമില്ലാതെ ഗോപിചേട്ടന്റെയും തിലകൻചേട്ടന്റെയും വേണുചേട്ടന്റെയും നഷ്ടത്തെ മലയാളി നെഞ്ചോട് ചേർക്കുന്നത് മലയാള സിനിമയുടെ അടുത്ത തലമുറ വായിക്കാനിരിക്കുന്ന ചരിത്രം …പകയുടെ രാഷ്ട്രിയത്തെ തിലകൻ ചേട്ടൻ തുറന്ന് പറഞ്ഞു…വേണു ചേട്ടൻ സ്വകാര്യം പറഞ്ഞു…എന്തായാലും ഇവരെയൊക്കെ ഒതുക്കാൻ ശ്രമിച്ച പകയൻമാരോട് ഒരു വാക്ക്..നിങ്ങളുടെ ജന്മം പകയുടെതാണ് …കലയുടെതല്ല..അതുകൊണ്ട് നിങ്ങളുടെ സൃഷ്ടികൾ കാലത്തെ അതിജീവിക്കില്ല..ഈ മഹാനടൻമാർ അതിജീവിക്കും…തീർച്ച…കാലം സാക്ഷി…നാടകം സാക്ഷി.

Trending

To Top