Film News

ഒരു സ്ത്രീയെ കാണുന്ന മാത്രയിൽ തന്നെ എന്നിൽ കാ,മാ സക്തി ഉണരുന്നില്ല, ഷാരുഖ് ഖാൻ

പലപ്പോഴും പല നായികാ നടിമാരുടെ പേരിനൊപ്പവും ഷാരുഖ് ഖാന്റെ പേര് ചേർത്ത് പല തരത്തിൽ ഉള്ള ഗോസിപ്പുകൾ പ്രചരിക്കാറുണ്ട്.  എന്നാൽ അതിനോട് ഒന്നും ഒരിക്കൽ പോലും ഷാരൂഖ് ഖാൻ പ്രതികരിച്ചിട്ടില്ല. ഗൗരിയാണ് ഷാരൂഖാന്റെ ഭാര്യ. ഇവർക്ക് രണ്ടു കുട്ടികളും  ഉണ്ട്. എന്നാൽ ഷാരൂഖിന്റെ പേരും മറ്റു നായിക നടിമാരുടെ പേരും ചേർത്ത് പ്രചരിക്കുന്ന ഗോസിപ്പുകൾ ഒരിക്കൽ പോലും ഷാരൂഖിന്റെ കുടുംബ ജീവിതത്തിനെ ബാധിച്ചിട്ടില്ല എന്നതാണ് സത്യം. എന്നാൽ ശ്രദ്ധേയായ കാര്യം ഷാരൂഖ് മാസികകളുടെ കവർ പേജിനായി മറ്റു നടിമാർക്കൊപ്പം പോസ്സ് ചെയ്യില്ല എന്നതാണ്. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ അതിന്റെ കാരണം എന്താണെന്ന് തുറന്നു പറയുകയാണ് ഷാരൂഖ് ഖാൻ.

ഷാരൂഖിന്റെ വാക്കുകൾ ഇങ്ങനെ, മാഗസിനുകളിൽ കവർ ഫോട്ടോകൾക്ക് വേണ്ടി പോസ് ചെയ്യുമ്പോൾ അവരുടെ മാഗസിൻസ് വിറ്റ്  പോകാൻ വേണ്ടി അവർ എന്തെങ്കിലും സെൻസേഷൻസ് ഇറക്കും. ഒരെണ്ണം അധികം വിൽക്കാൻ വേണ്ടിയെ അവർ ശ്രമിക്കു. അത്തരം മോശപ്പെട്ട ഒരു കാര്യത്തിന് ബോധപൂർവ്വം നിന്ന് കൊടുക്കാൻ തനിക്ക് താൽപ്പര്യമില്ല. കാരണം അത് എത്ര മോശമാണെന്ന് എനിക്ക് തിരിച്ചറിയാൻ സാധിക്കും. മാത്രമല്ല, എന്റെ കൂടെ അഭിനയിക്കുന്ന പല നായിക നടിമാരുടെ പേരിലും എനിക്കൊപ്പം ഗോസിപ്പുകൾ പ്രചരിക്കും. എന്ത് മോശപ്പെട്ട കാര്യം ആണെന്ന് അറിയാമോ ഇത്. കാജോളിന്റെ പേരും എന്റെ പേരും ചേർത്ത് ഗോസിപ്പുകൾ വന്നു. അവൾ എന്റെ ആന്റിയുടെ മകൾ ആണ്. ഒരു കുട്ടിയാണ് അവൾ. അവൾക്കൊപ്പമാണ് എന്റെ പേര് ചേർത്ത് കഥകൾ വരുന്നത്.

ജൂഹിയുമായി ഞാൻ ഇപ്പോൾ അഭിനയിക്കാറില്ല. കാരണം ഒരു കാര്യവുമില്ലാതെയാണ് അവൾക്കൊപ്പം എന്റെ പേര് സ്ഥിരമായി ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്. അത് പോലെ തന്നെ പല നടികളുടെ പേരും എനിക്കൊപ്പം പ്രചരിച്ചിട്ടുണ്ട്. ഞാൻ ഒരിക്കലും കാജോളുമായി കിടക്ക പങ്കിട്ടിട്ടില്ല. അവൾ എന്നല്ല മറ്റൊരു നടികളുമായും ഞാൻ കിടക്ക പങ്കിട്ടിട്ടില്ല. ഒരു പെൺകുട്ടിയുടെ മുഖം കാണുമ്പോൾ തന്നെ എനിക്ക് കാമാസക്തി ഉണ്ടാകാറില്ല. അതിനർത്ഥം ഞാൻ ഒരു ഗേ ആണെന്നല്ല. ഒരു സ്ത്രീയുടെ സ്വഭാവം, ബുദ്ധി, പൂർണ്ണമായും ശാരീരിക ആകർഷണം എന്നിവയാണ് എന്നെ സ്വാധിനിക്കുന്നത്. എന്റെ ഭാര്യ ഗൗരിക്ക് ഇതെല്ലാം ഉണ്ട്. പിന്നെ ഞാൻ എന്തിന് മറ്റ് പെൺകുട്ടികളെ തേടി പോകണം എന്നുമാണ് ഷാരൂഖ് ഖാൻ പറയുന്നത്.

Trending

To Top