ഒരു പാട്ടിന് എ.ആർ റഹ്‌മാന്റെ പ്രതിഫലം എത്രയാണെന്നോ?

ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ സംഗീതസംവിധായകനാണ് എ.ആർ റഹ്‌മാൻ. ഒരു പക്ഷേ ഏറ്റവും അധികം ആരാധകരുള്ള സംഗീതസംവിധായകനും എ.ആർ റഹ്‌മാൻ തന്നെയാകും. ഇന്ത്യയിലേക്ക് ലോക ചലച്ചിത്ര മേഖലയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ഓസ്‌കർ എത്തിച്ച സംഗീതജ്ഞൻ…

ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ സംഗീതസംവിധായകനാണ് എ.ആർ റഹ്‌മാൻ. ഒരു പക്ഷേ ഏറ്റവും അധികം ആരാധകരുള്ള സംഗീതസംവിധായകനും എ.ആർ റഹ്‌മാൻ തന്നെയാകും. ഇന്ത്യയിലേക്ക് ലോക ചലച്ചിത്ര മേഖലയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ഓസ്‌കർ എത്തിച്ച സംഗീതജ്ഞൻ തുടങ്ങി തന്റെ പാട്ടുകൾ എല്ലാം തന്നെ മികച്ചതാക്കി മാറ്റിയ സംഗീതസംവിധായകൻ.

ഇപ്പോഴിതാ എ.ആർ റഹ്‌മാന്റെ പ്രതിഫലത്തെ കുറിച്ചുള്ള വാർത്തകളആണ് സോഷ്യൽ മീഡിയയിൽ സജീമവാമുന്നത്. എആർ റഹ്‌മാൻ ഒരു പാട്ട് കമ്പോസ് ചെയ്യാൻ പ്രതിഫലമായി ആവശ്യപ്പെടുന്നത് ഏകദേശം 3 കോടിയോളം രൂപയാണ് എന്നാണ് ബോളിവുഡിലെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം ചില പാട്ടുകൾക്ക് അഞ്ച് കോടി രൂപ വരെ വാങ്ങാറുണ്ടത്രെ.

എആർ റഹ്‌മാൻ നയിക്കുന്ന സ്റ്റേജ് ഷോകൾക്കും മ്യൂസിക് കൺസെർട്ടുകൾക്കും കുറഞ്ഞത് ഒരു കോടി രൂപയോളം താരം പ്രതിഫലമായി വാങ്ങാറുണ്ടെന്നുമാണ് പുറത്ത് വരുന്ന വാർത്ത. അതേ സമയം മാരി സെൽവരാജിന്റെ ‘മാമന്നൻ’ എന്ന ചിത്രത്തിനാണ് എആർ റഹ്‌മാൻ ഒടുവിൽ സംഗീതസംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ഏഴോളം പാട്ടുകളാണ് റഹ്‌മാൻ കമ്പോസ് ചെയ്തിരിക്കുന്നത്.