Connect with us

Hi, what are you looking for?

Film News

‘ചിരിക്കാം…ചെറുതായി ത്രില്ല് അടിക്കാം..നഷ്ടബോധമില്ലാതെ തീയറ്ററില്‍ നിന്നും ഇറങ്ങാം…’

നസ്ലിന്‍, മാത്യൂ തോമസ്, നിഖില വിമല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 18+ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ യു, ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, ഉണ്ണിരാജ, പ്രിയ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹിറ്റ് ചിത്രം ജോ & ജോയ്ക്ക് ശേഷം അരുണ്‍ ഡി ജോസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ജോര്‍ണി ഓഫ് ലവ്, 18+. അനിവാര്യമായ മാറ്റം എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ഫലൂദ എന്റര്‍ടെയ്ന്‍മെന്റും റീല്‍സ് മാജിക്കും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് വൈറലാകുന്നത്. ‘ചിരിക്കാം…ചെറുതായി ത്രില്ല് അടിക്കാം..നഷ്ടബോധമില്ലാതെ തീയറ്ററില്‍ നിന്നും ഇറങ്ങാം…’ എന്നാണ് സനല്‍ കുമാര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

പലരും ഒരുപാടു വട്ടം പല രൂപത്തില്‍ അവതരിപ്പിച്ചിട്ടുള്ള ‘ഒളിച്ചോട്ടവും അനുബന്ധ പ്രശ്‌നങ്ങളും ‘ എന്ന തീമിനെ ..
ആരിലും ചിരി പടര്‍ത്തുന്ന കിടിലന്‍ കൗണ്ടറുകളും …..
ത്രില്ലടിപ്പിക്കുന്ന പശ്ചാത്തല സംഗീതവും …
കലര്‍പ്പില്ലാത്ത സൗഹൃദവും ….
ആരും അറിയാതെ താളം പിടിച്ചു പോകുന്ന പാട്ടുകളും,…
മനുഷ്യനെ മനുഷ്യനായി കാണുന്ന യഥാര്‍ഥ്യ കമ്മ്യൂണിസ്റ്റ് ആശയങ്ങളെയും .
കൃത്യമായ അളവില്‍ ഉള്‍പെടുത്തി നല്ല നീറ്റ് ആയി എഴുതി ..
തിരശീലയില്‍ വന്നു പോയ എല്ലാ നടീ നടന്മാരുടെയും കിടിലന്‍ അഭിനയത്തിന്റെ,
അകമ്പടിയോടെ സ്‌ക്രീനില്‍ അവതരിപ്പിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുക നല്ല കിടിലന്‍ എന്റെര്‍റ്റൈനര്‍ ആണ് …
മാത്യൂസും , ബിനു പപ്പുവും , മീനാക്ഷിയും, നിഖിലയും , രാജേഷ് മാധവനും , നസ്ലിന്റെ സുഹൃത്തുക്കള്‍ ആയി വേഷമിട്ട രണ്ട് പേരും , നസ്ലിന്റെ അമ്മ വേഷത്തില്‍ വന്ന സ്ത്രീയും പിന്നെ മനോജു മെല്ലാം എന്ത് ഭംഗിയായിട്ടാണ് അവരുടെ വേഷങ്ങള്‍ ചെയ്തിരിക്കുന്നതെന്നോ … …. ??????
ഇമോഷന്‍സും , കോമെടിയും , കലിപ്പും, പ്രണയവും , നിസ്സഹായതയും എല്ലാം ഉള്‍കൊള്ളേണ്ടിയിരുന്ന നായകന്‍ അഖിലിനെ എത്ര അനായാസമായാണ് നസ്ലിന്‍ ഹാന്‍ഡില്‍ ചെയ്തിരിക്കുന്നത് … ????
ചിരിക്കാം…
ചെറുതായി ത്രില്ല് അടിക്കാം..
നഷ്ടബോധമില്ലാതെ തീയറ്ററില്‍ നിന്നും ഇറങ്ങാം….

You May Also Like