Film News

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിനെതിരായ പരാമര്‍ശം!! തന്നെ അപമാനിക്കുന്നെന്ന് പരാതി നല്‍കി ഇടവേള ബാബു

വിനീത് ശ്രീനിവാസന്‍ ചിത്രം ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സു’മായുള്ള പരാമര്‍ശത്തില്‍ തന്നെയും താര സംഘടനയായ അമ്മയെയും അപമാനിക്കുന്നുവെന്ന് ആരോപിച്ച് ഇടവേള ബാബു രംഗത്ത്. ചിത്രത്തിനെതിരെ നടത്തിയ പരാമര്‍ശമാണ് യുട്യൂബ് അടക്കമുള്ള മാധ്യമങ്ങളിലൂടെയാണ് അസഭ്യം ഉള്‍ക്കൊള്ളുന്ന വീഡിയോകള്‍ പ്രചരിക്കുന്നതെന്ന് കാണിച്ച് ഇടവേള ബാബു പരാതി നല്‍കി. കൊച്ചി സൈബര്‍ സെല്ലിനാണ് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇടവേള ബാബു പരാതി നല്‍കിയിട്ടുണ്ട്.

‘ചിത്രം ഫുള്‍ നെഗറ്റീവ് ആണെന്നും ഇത്തരത്തില്‍ ഒരു സിനിമയ്ക്ക് എങ്ങനെ സെന്‍സറിംഗ് കിട്ടിയെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു ഇടവേള ബാബു പറഞ്ഞത്. നായിക പറയുന്നത് അസഭ്യമാണ്, പുറത്തുപറയാന്‍ പറ്റില്ല. ആ സിനിമ ഇവിടെ ഓടി. ആര്‍ക്കാണ് ഇവിടെ മൂല്യച്യുതി സംഭവിച്ചത്? സിനിമക്കാര്‍ക്കോ അതോ പ്രേക്ഷകര്‍ക്കോ? നിര്‍മ്മാതാവിന് ലാഭം കിട്ടിയ സിനിമയാണ് അത്. അങ്ങനെ ഒരു സിനിമയെപ്പറ്റി എനിക്കൊന്നും ചിന്തിക്കാന്‍ പറ്റില്ല. എനിക്ക് അത്ഭുതം തോന്നിയത് പ്രേക്ഷകര്‍ എങ്ങോട്ടേക്കാണ് പോകുന്നതെന്ന് ഓര്‍ത്താണ് എന്നുമായിരുന്നു ഇടവേള ബാബു പറഞ്ഞത്.

നവാഗതനായ അഭിനവ് സുന്ദര്‍ നായക് ഒരുക്കിയ ചിത്രമാണ് ‘മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ്’. ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെട്ടതാണ് ചിത്രം.
ടൈറ്റില്‍ കഥാപാത്രമായിട്ട് വിനീത് ശ്രീനിവാസനായിരുന്നു. വ്യത്യസ്ത പോസ്റ്ററിലൂടെ ചിത്രം വിവാദത്തിലിടം പിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 11നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ജനുവരി 13ന് ഒടിടിയിലും എത്തിയിരുന്നു.

Trending

To Top