Film News

വിഷ്ണു ഉണ്ണി കൃഷ്ണന്റെ ‘ഇടിയന്‍ ചന്തു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍!!

വിഷ്ണു ഉണ്ണി കൃഷ്ണനെ നായകനാക്കി ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. ‘ഇടിയന്‍ ചന്തു’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷഫീക്ക്, സുബൈര്‍, റായീസ്, ശ്രീജിത്ത് വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹാപ്പി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2024ലാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്.

കുട്ടനാടന്‍ മാര്‍പാപ്പ, മാര്‍ഗംകളി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ സംവിധായകനാണ് ശ്രീജിത്ത് വിജയന്‍. പീറ്റര്‍ ഹെയ്ന്‍ ആണ് ഈ ചിത്രത്തിന് സംഘട്ടനം ഒരുക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധായകന്‍ ശ്രീജിത്ത് തന്നെയാണ്.

എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ – ഹിരണ്‍ മഹാജന്‍, ക്യാമറ – വിഘ്‌നേഷ് വാസു, എഡിറ്റര്‍ വി സാജന്‍, അസിസ്റ്റന്റ് റൈറ്റര്‍ – ബിനു എഎസ്. മിന്‍ഷാദ് സാറ, അരവിന്ദ് ആര്‍ വാര്യര്‍ എന്നിവരാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Trending

To Top