Connect with us

Hi, what are you looking for?

Film News

ഇത് നടന്നാല്‍ ഫഹദ് വേറെ ലെവലിലെത്തും! പക്ഷേ…; ലോകേഷിന്റെ വെളിപ്പെടുത്തല്‍, പുതിയ ചിത്രം?

ഫഹദ് ഫാസില്‍ മുഖ്യ വേഷത്തിലെത്തുന്ന ഒരു തിരക്കഥ തന്റെ കൈവശമുണ്ടെന്ന സംവിധായകന്‍ ലോകേഷ് കനകരാജിന്റെ വാക്കുകള്‍ ഏറ്റെടുത്ത് ആരാധകര്‍. കൈതി 2, വിക്രം 2, റോളക്‌സ് പോലുള്ള ‘എല്‍സിയു’ സിനിമകള്‍ കാരണം അത് ചെയ്യാന്‍ സാധിക്കുന്നില്ല. ‘ലിയോ’ പ്രമോഷനുമായി ബന്ധപ്പെട്ടു നല്‍കിയ അഭിമുഖത്തിലാണ് ലോകേഷിന്റെ വെളിപ്പെടുത്തല്‍. ഫഹദ് ഫാസിലിനെ നായകനായി മനസില്‍ വച്ചാണ് ‘മഫ്തി’ എന്നൊരു സിനിമയുടെ തിരക്കഥ എഴുിതിയത്. ഒരു പൊലീസുകാരന്റെ യൂണിഫോമിനെ ചുറ്റിപ്പറ്റിയാണ് ഇതിന്റെ കഥ വികസിക്കുന്നത്.

യൂണിഫോം ഇടുമ്പോള്‍ ചേരാത്തതിനാല്‍ അയാള്‍ അത് മാറ്റാന്‍ കൊടുക്കുന്നു. ആ രണ്ട് മണിക്കൂറില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ‘മഫ്തി’യില്‍ പറയുന്നത്. കൈതി 2വിനു വേണ്ടി കാര്‍ത്തി കാത്തിരിക്കുകയാണ്. ഒപ്പം കമല്‍ഹാസന്‍ സാറിനു വേണ്ടി വിക്രം 2, റോളക്‌സിന്റെ സ്റ്റാന്‍എലോണ്‍ എന്നിവയുമുണ്ട്. ഇതിനിടയില്‍ ഒരു സിനിമ പെട്ടന്ന് ചെയ്ത് തീര്‍ക്കണമെന്നുണ്ട്. എന്നാല്‍ എല്‍സിയു’ തിരക്ക് കാരണം അത് സംഭവിക്കുമെന്ന് കരുതുന്നില്ലെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. കൈതി 2, തലൈവര്‍ 171 എന്നിവയാണ് ലോകേഷ് അടുത്തതായി ചെയ്യുന്ന ചിത്രങ്ങള്‍.

You May Also Like