ശരണം വിളിച്ച് മുരുകനും സംഘവും ശബരിമലയ്ക്ക്!! അണ്‍സീണ്‍ മേക്കിംഗ് വീഡിയോ പുറത്ത്

മലയാള സിനിമയ്ക്ക് പുതിയ ചരിത്രം സമ്മാനിച്ച ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍. മലയാളത്തിലെ ആദ്യത്തെ നൂറ് കോടി ചിത്രമാണ് പുലിമുരുകന്‍. മറ്റൊരു നടനും സംവിധായകനും അവകാശപ്പെടാനില്ലാത്ത വന്‍ വിജയമായിരുന്നു ചിത്രം.…

മലയാള സിനിമയ്ക്ക് പുതിയ ചരിത്രം സമ്മാനിച്ച ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍. മലയാളത്തിലെ ആദ്യത്തെ നൂറ് കോടി ചിത്രമാണ് പുലിമുരുകന്‍. മറ്റൊരു നടനും സംവിധായകനും അവകാശപ്പെടാനില്ലാത്ത വന്‍ വിജയമായിരുന്നു ചിത്രം.

ചിത്രം തിയ്യേറ്ററിലെത്തിയിട്ട് ഏഴ് വര്‍ഷമായിരിക്കുകയാണ്. ഇപ്പോഴും ആരാധകരേറെയുള്ള ചിത്രമാണ് പുലിമുരുകന്‍. ഇപ്പോഴിതാ ചിത്രത്തിന്റെ അണ്‍സീണ്‍ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം.

മോഹന്‍ലാലും സംഘവും ശബരിമലയ്ക്ക് പോകുന്ന രംഗങ്ങളാണ് അണ്‍സീന്‍ വീഡിയോയിലുള്ളത്. മോഹന്‍ലാലിന്റെ മാസ് മീശപിരിയും വീഡിയോയിലുണ്ട്. ഷൂട്ടിംഗ് കാണാന്‍ ഒട്ടനവധി ആരാധകരും വന്നു നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. പുലിമുരുകന്റെ പുതിയ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

2016 ഒക്ടോബര്‍ 7ന് ആയിരുന്നു പുലിമുരുകന്‍ തിയ്യേറ്ററിലെത്തിയത്. കമാലിനി മുഖര്‍ജി, ജഗപതി ബാബു, നോബി, ലാല്‍, വിനു മോഹന്‍, നമിത, സുരാജ് വെഞ്ഞാറമൂട്, ബാല, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.