Connect with us

Hi, what are you looking for?

Film News

അത് പോലെ ഒരു രംഗത്തിൽ മേഘ്ന ആയത് കൊണ്ടാണ് അഭിനയിച്ചത്

മിനിസ്ക്രീനി പ്രേമികളുടെ ഇഷ്ട്ട താരങ്ങളിൽ ഒരാൾ ആണ് ശാലു കുര്യൻ. മുൻപും പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും ചന്ദമഴയിൽ കൂടിയാണ് ശാലു കുര്യൻ ഏറെ ശ്രദ്ധ നേടിയത്, പരമ്പരയിൽ നെഗറ്റീവ് റോൾ ആയിരുന്നു ശാലു ചെയ്‍തത്. അമൃതയെ ഉപദ്രവിക്കാനുള്ള കുരുട്ട് പണികളുമായി വര്‍ഷ സജീവമായിരുന്നു. അതിനു ശേഷം നിരവധി പരമ്പരകളിൽ താരം അഭിനയിച്ചു, തട്ടീം മുട്ടീം പരമ്പരയിൽ കൂടി ശാലു പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടിയായി മാറി, ഹാസ്യത്തിനും ശാലു ഒട്ടും തന്നെ പിന്നിൽ അല്ല. തട്ടീം മുട്ടീമില്‍ സഹദേവന്റെ ഭാര്യയായ വിധുവായെത്തിയിരുന്നത് ശാലുവാണ്. ചാനല്‍ പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട് ശാലു. സോഷ്യല്‍ മീഡിയയിലൂടെയും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് താരം.

ശാലു കുര്യൻ അഭിനയിച്ച ചന്ദനമഴയിലെ ഒരു രംഗം ആണ് വർഷങ്ങൾക്ക് ഇപ്പുറം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. പരമ്പരയിൽ മേഘ്‌ന അവതരിപ്പിച്ച അമൃത എന്ന കഥാപാത്രം ജീവനുള്ള പാമ്പിനെ കൈകൊണ്ട് എടുക്കുന്ന രംഗങ്ങൾ ആണ് ഇപ്പോൾ വീണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. ഇതോടെ ട്രോളുകളും മറ്റുമായി നിരവധി കമെന്റുകൾ ആണ് ഇപ്പോൾ ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. ഈ വിഷയത്തിൽ ഇപ്പോൾ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ശാലു കുര്യൻ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ആ വിഡിയോകളും ട്രോളുകളും എല്ലാം ഞാൻ കണ്ടു. ഇപ്പോൾ ആ വീഡിയോ കാണുമ്പോൾ ചിരിവരും എന്നത് സത്യമാണ്.

എന്നാൽ അന്ന് ആ വീഡിയോ എടുത്തപ്പോൾ ശരിക്കും പേടിച്ച് വിറച്ചാണ് ആ രംഗത്തിൽ അഭിനയിച്ചത്. കാരണം ജീവനുള്ള പാമ്പിനെ തന്നെയാണ് ആ രംഗത്തിൽ അഭിനയിപ്പിച്ചത്. വിഡിയോയിൽ കാണുന്നത്പോലെ എല്ലാവരുടെയും മുഖത്തെ പേടി ആരും അഭിനയിച്ചതല്ല എന്നും ശരിക്കും എല്ലാവരും പേടിച്ച് തന്നെയാണ് ആ രംഗത്തിൽ അഭിനയിച്ചത് എന്നും ശാലു പറയുന്നു. പാമ്പിന്റെ വാ കൂട്ടി കെട്ടിയിരുന്നു എങ്കിലും മേഘ്ന ആയത് കൊണ്ടാണ് അങ്ങനെ ഒരു രംഗത്തിൽ അഭിനയിച്ചത് എന്നും മേഘ്‌നയ്ക്ക് ഉള്ള ഡെഡിക്കേഷൻ ആണ് അതിന്റെ കാരണം എന്നും ഞാൻ ആയിരുന്നു എങ്കിൽ പറഞ്ഞു വിട്ടാലും കുഴപ്പമില്ല, ഒരിക്കലും ആ രംഗം ചെയ്യില്ല എന്ന് പറഞ്ഞേനെ എന്നുമാണ് ശാലു പറഞ്ഞത്.

You May Also Like