Connect with us

Hi, what are you looking for?

Film News

‘അപ്പം നമ്മൾ തുടങ്ങുവ’;ത്രില്ലടിപ്പിച്ച് ‘അടി’ ട്രെയിലറെത്തി!!

അഹാന കൃഷ്ണയും ഷൈൻ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് അടി. സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ഏപ്രിൽ 14ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ഇതുവരെ കാണത്തെ ഗെറ്റപ്പിലാകും ഷൈൻ എത്തുക എന്നാണ് ട്രെയിലർ നൽകുന്ന സൂചന. കൂടാതെ ഇതൊരു അക്ഷൻ പാക്കിഡ് ഫാമിലി എന്റർടെയ്‌നർ ആയിരിക്കും എന്നാണ് ട്രെയിലർ നൽകുന്ന മറ്റൊരു സൂചന

പ്രശോഭ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ധ്രുവൻ, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയൻറെ സംവിധാനത്തിൽ എത്തുന്ന ചിത്രമാണ് അടി.

ചിത്രത്തിൽ സജീവ് എന്ന കഥാപാത്രമായി ഷൈന് ടോം എത്തുമ്പോൾ ഗീതികയായി അഹാനയെത്തുന്നു.രജിസ്റ്റര് ഓഫീസില് വച്ചുനടക്കുന്ന ഇവരുടെ വിവാഹവും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു.ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് അടിയ്ക്ക്.സുഭാഷ് കരുണാണ് ചിത്രത്തിന്റെ കലാസംവിധാനം. സ്റ്റെഫി സേവ്യറാണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരം.

You May Also Like