നവ്യാ നായരുടെ ജാനകി ജാനേ ഒടിടിയിലെത്തുന്നു!!

ഒരുത്തിക്ക് എന്ന സിനിമയ്ക്ക് ശേഷം നവ്യാ നായര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ജാനകി ജാനേ. ഇപ്പോഴിതാ സിനിമ ഒടിടിയിലെത്തുന്നുവെന്ന്് അറിയിക്കുകയാണ് അണിയറക്കാര്‍. ഡിസ്‌നി ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ജാനകി ജാനേ…

ഒരുത്തിക്ക് എന്ന സിനിമയ്ക്ക് ശേഷം നവ്യാ നായര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ജാനകി ജാനേ. ഇപ്പോഴിതാ സിനിമ ഒടിടിയിലെത്തുന്നുവെന്ന്് അറിയിക്കുകയാണ് അണിയറക്കാര്‍. ഡിസ്‌നി ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ജാനകി ജാനേ ഉടന്‍ സ്ട്രീമിങ് തുടങ്ങുമെന്ന് അറിയിച്ചു കൊണ്ട് ഹോട്ട്സ്റ്റാര്‍ ട്രെയിലര്‍ പുറത്തുവിട്ടു.

അത് സമയം സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തില്‍ സൈജു കുറുപ്പ് ആണ് നായകന്‍. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയ ചിത്രമാണ് ജാനകി ജാനേ. അനീഷ് ഉപാസനയാണ് ചിത്രത്തിന്റെ സംവിധായകന്‍. സൈജു കുറുപ്പാണ് സിനിമയിലെ നായകന്‍.

ജോണി ആന്റണി, ഷറഫുദീന്‍, കോട്ടയം നസീര്‍, അനാര്‍ക്കലി മരിക്കാര്‍, ജോര്‍ജ്ജ് കോര, സ്മിനു സിജോ, പ്രമോദ് വെളിയനാട്, ജെയിംസ് ഏലിയ, ജോര്‍ഡി പൂഞ്ഞാര്‍, ഷൈലജ ശ്രീധരന്‍, വിദ്യാ വിജയകുമാര്‍, അഞ്ജലി സത്യനാഥ്, സതി പ്രേംജി, അന്‍വര്‍ ഷെരീഫ് എന്നിവരും ചിത്രത്തിലെ മറ്റ് താരങ്ങള്‍.

എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷേണുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ആണ് ചിത്രം അവതരിപ്പിച്ചത്. ശ്യാമപ്രകാശ് എംഎസ് ആണ് സിനിമയുടെ ഛായാഗ്രഹകന്‍. എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള. സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ ആണ്