Connect with us

Hi, what are you looking for?

Film News

തിരിച്ചു വരവിനൊരുങ്ങി നവ്യയും ഭാമയും, ഞങ്ങള്‍ തിരിച്ചുവരട്ടേ…. വര്‍ക്ക്ഔട്ട് വീഡിയോ പങ്കുവെച്ച് ആരാധകരുടെ അഭിപ്രായം തേടി താരങ്ങള്‍

വിവാഹത്തോടെ കളമൊഴിയുകയും പിന്നീട് ഊര്‍ജ്ജസ്വലരായി തിരിച്ചു വരികയും ചെയ്യുന്നത് മലയാള നായികമാര്‍ക്കിടയില്‍ പതിവു കാഴ്ചയാണ്. അതില്‍ ഇപ്പോള്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് മഞ്ജു വാര്യര്‍ തന്നെ. ആ തിരിച്ചു വരവ് ആരാധകര്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുള്ള അമ്പരപ്പ് ചെറുതല്ല.

ഇപ്പോഴിതാ തൊട്ടു പിന്നാലെ അത്തരത്തില്‍ തിരിച്ചു വരവിന് ഒരുങ്ങിയിരിക്കുകയാണ് നടി നവ്യാ നായര്‍. ‘ഒരുത്തീ’ എന്ന നവ്യയുടെ സിനിമ തന്നെ ശക്തമായ ഈ തിരിച്ചു വരവിന് തെളിവാണ്. ഇപ്പോള്‍ കഠിനമായ വര്‍ക്കൗട്ട് വീഡിയോകളാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടു കൊണ്ടിരിക്കുന്നത്. ഇത് ശക്തമായ തിരിച്ചു വരവിന്റെ സൂചനകളായാണ് ആരാധകര്‍ നോക്കിക്കാണുന്നത്.

തിരിച്ചു വരുന്ന നടിമാരുടെ ഊര്‍ജ്ജം കണ്ടിട്ടാകണം നടി ഭാമയും അതിനുള്ള ഒരുക്കത്തിലെന്നാണ് സൂചന. ശക്തമായ വര്‍ക്കൗട്ടിലൂടെ ശരീരത്തെ ഒരുക്കുകയാണ് താരമിപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ ഇതിന്റെ വീഡിയോകളും താരം പങ്കു വെക്കുന്നുമുണ്ട്.

അമ്മയായ ശേഷവും നേരത്തെയുണ്ടായിരുന്ന ലുക്കില്‍ നിന്നും വ്യത്യസ്ഥമായി കുടുതല്‍ ചെറുപ്പവും സൗന്ദര്യവുമുള്ളയാളായി നവ്യ മാറിയിരിക്കുകയാണ്. അടുത്തിടെയാണ് നവ്യ തന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. ഇതോടെ നവ്യയുടെ മാറ്റത്തിന്റെ രഹസ്യം അന്വേഷിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.

നവ്യ മമ്മൂട്ടിയ്ക്ക് പഠിക്കുകയാണെന്ന് ചിലര്‍, നവ്യ കൂടുതല്‍ ചെറുപ്പമായെന്നും എന്താണ് ഇതിന്റെ രഹസ്യമെന്നും ചോദിച്ചുകൊണ്ടുള്ള കമന്റുകളുണ്ട്.

മറ്റൊരാള്‍ ഭാമയാണ്, നിവേദ്യത്തിലൂടെ എത്തി പ്രേക്ഷക ഹൃദയങ്ങളില്‍ ചേക്കേറിയ ഭാമയും വിവാഹത്തോടെ ബ്രേക്കിലാണ്. എന്നാല്‍, തിരിച്ചു വരവ് ഉടന്‍ ഉണടാകുമെന്ന തരത്തിലുള്ള സൂചനകളാണ് താരത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

നവ്യയുടെ അഭിമുഖം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗം സൃഷടിച്ചിരുന്നു. സത്രീകള്‍ എന്താകണം, എങ്ങനെയാകണം എന്നും തന്റെ ചില നേട്ടങ്ങളെ കുറിച്ചും നഷ്ടങ്ങളളെക്കുറിച്ചുമൊക്കെയാണ് താരം വാചാലയായത്. ആ വാക്കുകള്‍ ആരാധകന്‍ നെഞ്ചേറ്റിയിരുന്നു.

മഞ്ജു വാര്യരാണ് ഇവര്‍ക്കൊക്കെ ഇന്‍സ്പിരേഷന്‍ എന്ന് നിസ്സംശയം പറയാം. വിവാഹമെന്നത് നായികമാരുടെ റിട്ടയര്‍മെന്റായി കാണുന്നൂ ചിലരെങ്കിലും. മറ്റു ചിലര്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സ്വയം താത്പര്യപ്പെടുന്നവരും. എന്തായാലും മലയാള സിനിമാ ലോകത്ത് തിരിച്ചുവരവിലൂടെ വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന മഞ്ജുവിന് ഇനിയും പിന്‍ ഗാമികള്‍ ഉണ്ടാകും. തീര്‍ച്ച…!

You May Also Like