Film News

വിവാഹ ഫോട്ടോ കണ്ട് ബേസിലിനെ തല്ലി ചിരിച്ച് ദര്‍ശന..! വൈറല്‍ വീഡിയോ..!

കല്യാണ ചെക്കനും പെണ്ണുമായി അണിഞ്ഞൊരുങ്ങിയ ബേസില്‍ ജോസഫിന്റേയും ദര്‍ശന രാജേന്ദ്രന്റേയും പുത്തന്‍ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. പ്രേക്ഷകരില്‍ ചിരി പടര്‍ത്തിയ ആ ഫോട്ടോയുടെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ഇരുവരും ചേര്‍ന്ന് നില്‍ക്കുന്ന ഈ ഫോട്ടോ എടുക്കുമ്പോള്‍ തന്നെ ഇത്ര തമാശ ആയിരുന്നോ എന്നാണ് വീഡിയോ കണ്ടവര്‍ ചോദിക്കുന്നത്.

ശരിയാണ്.. സിനിമയുടെ ഫസ്റ്റ്‌ലുക്ക് തന്നെ ആരാധകരില്‍ ചിരി പടര്‍ത്തിയിരുന്നു. ഇപ്പോഴിതാ ഫസ്റ്റലുക്കിന് വേണ്ടിയുള്ള സ്റ്റില്‍സ് എടുത്തതിന്റെ മേക്കിംഗ് വീഡിയോയും ശ്രദ്ധ നേടുകയാണ്. ‘ജയ ജയ ജയ ജയ ഹേ’.. എന്നാണ് ഈ സിനിമയുടെ പേര്. പോസ്റ്ററിനായുള്ള ചിത്രമെടുത്ത ശേഷം ആ ഫോട്ടോ കണ്ട് പൊട്ടിചിരിക്കുന്ന ബേസിലിനേയും ദര്‍ശനയേയുമാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. കൂടെ അണിയറപ്രവര്‍ത്തകരും ഉണ്ട്.

ഇവര്‍ക്ക് ഫോട്ടോ കണ്ട ശേഷം ചിരിയടക്കാന്‍ തന്നെ സാധിക്കുന്നില്ല. ദീപാവലി റിലീസായാണ് ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ഒക്ടോബര്‍ 21നാണ് ‘ജയ ജയ ജയ ജയ ഹേ’ തിയറ്ററുകളില്‍ എത്തുന്നത്. ‘ജാനേമന്‍’ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ഈ ബേസില്‍ ജോസഫ് ചിത്രവും ഒരുക്കിയത്. പേരില്‍ തന്നെ കൗതുകം നിറഞ്ഞ സിനിമയുടെ പോസ്റ്ററും മേക്കിംഗ് വീഡിയോയും വൈറലായ സ്ഥിതിയ്ക്ക് സിനിമയ്ക്കായാണ് ഇപ്പോള്‍ സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

https://www.youtube.com/watch?v=fuMtcMbLdwU

Trending

To Top