Film News

പ്രാര്‍ത്ഥനകള്‍ ഫലിച്ചോ..? അമ്മയുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയെ കുറിച്ച് സൗഭാഗ്യ!

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടിയും നര്‍ത്തകിയുമായ താര കല്യാണിനെ ഒരു മേജര്‍ ശസ്ത്രക്രിയ്ക്ക് വേണ്ടി ആശുപത്രിയില്‍ എത്തിച്ച വിവരം പുറത്ത് വന്നത്. അമ്മയ്ക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞ് താര കല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷ് തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്. ഇപ്പോഴിതാ അമ്മയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള വിവരം പങ്കുവെച്ചിരിക്കുകയാണ് സൗഭാഗ്യ. താര കല്യാണിന്റെ ആശുപത്രി കിടക്കയില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ചാണ് സൗഭാഗ്യ എത്തിയിരിക്കുന്നത്.

താര കല്യാണിന്‌റെ സര്‍ജറി കഴിഞ്ഞു എന്നാണ് താരത്തിന്റെ പോസ്റ്റില്‍ നിന്ന് വ്യക്തമാകുന്നത്.. എല്ലാവരുടേയും സത്യസന്ധമായ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി എന്നാണ് സൗഭാഗ്യ കുറിച്ചിരിക്കുന്നത്. പെട്ടെന്ന് തന്നെ സുഖം പ്രാപിച്ച് വരട്ടെ എന്നാണ് ഇപ്പോള്‍ സൗഭാഗ്യ പങ്കുവെച്ച ഫോട്ടോയ്്ക്ക് അടിയിലും ആരാധകര്‍ കമന്റായി കുറിയ്ക്കുന്നത്.. സത്യത്തില്‍ എന്താണ് നടിയ്ക്ക് സംഭവിച്ചത് എന്ന് അറിയാതെ എന്താണ് പറ്റിയത്.. എന്നും ചിലര്‍ ചോദിക്കുന്നുണ്ട്, താര കല്യാണിന് തൊണ്ടയ്ക്ക് ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഇതേ തുടര്‍ന്നാണ് ശസ്ത്രക്രിയയ്ക്ക്

വിധേയയായത് എന്നുമാണ് അറിയാന്‍ സാധിക്കുന്നത്.. കഴിഞ്ഞ ദിവസമാണ്.. പേരക്കുട്ടിയെ കൈയ്യിലെടുത്ത് നില്‍ക്കുന്ന നടിയുടെ ഫോട്ടോ പുറത്ത് വിട്ട് അമ്മയെ ഒരു സര്‍ജറിക്ക് വിധേയയാക്കുകയാണെന്നും എല്ലാവരുടേയും പ്രാര്‍ത്ഥന വേണമെന്നും അറിയിച്ച് സൗഭാഗ്യ സോഷ്യല്‍ മീഡിയ വഴി എത്തിയിരുന്നത്. ഒരിക്കല്‍ പോലുംനേരിട്ട് കണ്ടിട്ടിട്ടിലാത്ത എത്രയോ ആളുകള്‍ ;

നിങ്ങളെന്നേ സ്‌നേഹിക്കുന്നുണ്ട്, എന്നെ മാത്രമല്ല എന്റെ കുടുംബത്തെയും. നിങ്ങള്‍ അമ്മക്ക് വേണ്ടി പ്രാര്‍ത്ഥിക്കും എന്നുറപ്പുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥനയുടെ ശക്തി ഞങ്ങള്‍ക്ക് തുണയായുണ്ടാവട്ടെ.. എന്നായിരുന്നു അമ്മയെ ഓപ്പറേഷന്‍ തീയറ്ററിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് സൗഭാഗ്യ പങ്കുവെച്ച വാക്കുകള്‍.

Trending

To Top