Connect with us

Hi, what are you looking for?

Film News

സീരിയല്‍ നടിയ്ക്ക് തെരുവു നായയുടെ കടിയേറ്റു! കടിച്ചത് പേപ്പട്ടിയെന്ന് സംശയം!

തിരുവനന്തപുരത്ത് സീരിയല്‍ നടിയ്ക്ക് തെരുവുനായയുടെ കടിയേറ്റു.. തിരുവനന്തപുരം ഭരതന്നൂര്‍ കൊച്ചുവയല്‍ വാണിഭശ്ശേരി വീട്ടില്‍ ഭരതന്നൂര്‍ ശാന്ത യെയാണ് തെരുവ് നായ കടിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. തെരുവു നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന പതിവുണ്ടായിരുന്നു ഇവര്‍ക്ക്. ഇത്തരത്തില്‍ ഇന്നലെ അവയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വലതു കൈപ്പത്തിക്കും വിരലുകള്‍ക്കുമാണ് സാരമായി പരിക്കേറ്റിരിക്കുന്നത്.

ശാന്ത നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. വീട്ടില്‍ തന്നെ പാചകം ചെയ്യുന്ന ഭക്ഷണവുമായാണ് ഇവര്‍ തെരുവു പട്ടികള്‍ക്ക് വേണ്ടി എത്താറ്. എന്നാല്‍ ഇത്തവണ അവ നടിയെ തിരിച്ച് ആക്രമിക്കുകയായിരുന്നു. കടിച്ചത് പേപ്പട്ടിയാണെന്ന സംശയവും ഉയരുന്നുണ്ട്.

ഭരതന്നൂര്‍ മാര്‍ക്കറ്റ്, ജംങ്ഷന്‍ പരിസരത്ത് എല്ലാം നിരവധി തെരുവുനായകളാണ് ഉള്ളതെന്നാണ് പരിസരവാസികളും പറയുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നതും തെരുവുനായകളില്‍ നിന്നുള്ള ആക്രമണവും എല്ലാവരിലും ഭീതി ഉണര്‍ത്തുന്നുണ്ട്…

അതിനിടെ ഇവയെ കൊന്നൊടുക്കാന്‍ ആണ് ചിലര്‍ തുനിഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് തടവ് ശിക്ഷ വരെ ലഭിക്കുന്ന ശിക്ഷയാണ്. പൊതുജനം നിയമം കയ്യിലെടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നമാണ് അധികൃതര്‍ ഉള്‍പ്പെടെ അറിയിക്കുന്നത്.

You May Also Like