പ്രായത്തിന്റെ തിളപ്പില്‍ എന്തെങ്കിലും ബുദ്ധിമോശം സംഭവിച്ചിരിക്കാം!! വിലക്കുന്നവര്‍ എല്ലാം തികഞ്ഞവര്‍ ആണല്ലോ

യുവ താരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനും മലയാള സിനിമയില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. നിര്‍മ്മാതാക്കളുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് താര സംഘടന വിലക്കേര്‍പ്പെടുത്തിയത്. കൊച്ചിയില്‍ നടന്ന അമ്മ സംഘടനാ താരങ്ങളും ചേര്‍ന്ന സംഘടനകളുടെ യോഗത്തിലാണ് തീരുമാനമായത്. ഷെയ്ന്‍…

യുവ താരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനും മലയാള സിനിമയില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. നിര്‍മ്മാതാക്കളുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് താര സംഘടന വിലക്കേര്‍പ്പെടുത്തിയത്. കൊച്ചിയില്‍ നടന്ന അമ്മ സംഘടനാ താരങ്ങളും ചേര്‍ന്ന സംഘടനകളുടെ യോഗത്തിലാണ് തീരുമാനമായത്.

ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചതോടെയാണ് നടപടി. സഹിക്കാന്‍ പറ്റാത്ത ആളുകളുമായി സഹകരിക്കില്ല. ലൊക്കേഷനില്‍ വൈകി വരുന്നവരുമായും, മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായും സഹകരിക്കില്ല. മുതിര്‍ന്ന നടന്മാരെ ആദരിക്കാത്തവര്‍ സിനിമയില്‍ പറ്റില്ല എന്നൊക്കെയാണ് താരങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്.

എന്നാല്‍ ഈൗ വിലക്കിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം നിറയുകയാണ്. ജിതിന്‍ ജോസഫ് ചോദിക്കുന്നതിങ്ങനെയാണ്, സിനിമയില്‍ വിലക്കാന്‍ മാത്രം ഇവര്‍ എന്ത് തെറ്റാണ് ചെയ്തത്, ഈ വിലക്കുന്നവര്‍ എല്ലാം തികഞ്ഞവര്‍ ആണോ എന്നും ജിതിന്‍ ചോദിക്കുന്നു.

ഈ വിലക്കുന്നവര്‍ എല്ലാം തികഞ്ഞവര്‍ ആണല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു സമാധാനം ഉണ്ട്. Shane ന്റെ കാര്യം ഓര്‍ക്കുമ്പോള്‍ നല്ല സങ്കടം. സിനിമയില്‍നിന്നെ വിലക്കാന്‍ മാത്രം ഇവര്‍ എന്ത് തെറ്റാണു ചെയ്തത്

പ്രായത്തിന്റെ തിളപ്പില്‍ ചിലപ്പോള്‍ എന്തെങ്കിലുമൊക്കെ ബുദ്ധിമോശങ്ങള്‍ സംഭവിച്ചിരിക്കാം. എന്നിരുന്നാലും ഈ യുവനടന്മാരുടെ career തന്നെ തീര്‍ത്തു കളയാന്‍ പോന്ന ഇതുപോലത്തെ തീരുമാനങ്ങളോട് ഒട്ടും യോജിപ്പില്ല.
പീഡന കേസില്‍ പെട്ടവരെ പോലും അന്വേഷണ വിധേയമായി മാറ്റി നിര്‍ത്താന്‍ 100 തവണ ആലോചിക്കുന്ന നമ്മുടെ industry ഇവരുടെ കാര്യത്തില്‍ എന്താണ് ഇത്ര കടുത്ത തീരുമാനം എടുത്തത് എന്ന് മനസ്സിലാകുന്നില്ല, എന്നാണ് ജിതിന്‍ കുറിച്ചത്.
.