Connect with us

Hi, what are you looking for?

Film News

ആദ്യം സ്വന്തം വീട്ടില്‍ നിന്ന് തുടങ്ങൂ.. കീര്‍ത്തി വീട്ടിലിരിക്കേണ്ടി വരും!! സുരേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനം

മലയാള സിനിമയിലെ യുവ താരങ്ങളുടെ പ്രതിഫലത്തിനെ കുറിച്ച് രൂക്ഷ വിമര്‍ശനമാണ് നിര്‍മ്മാതാവ് സുരേഷ് കുമാര്‍ ആരോപിച്ചിരുന്നത്. കൂടുതല്‍ പ്രതിഫലം ചോദിക്കുന്ന താരങ്ങള്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു.

കൃത്യ നിഷ്ഠത ഇല്ലായ്മയും, ഷൂട്ടിംങ് സെറ്റുകളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു, ഒരേ ഡേറ്റ് പലര്‍ക്കും നല്‍കുന്നു തുടങ്ങിയ ആരോപണങ്ങളാണ് താരങ്ങള്‍ക്ക് നേരെ ഉയര്‍ന്നത്. സംവിധായകരും, സിനിമാ പ്രവര്‍ത്തകരുമെല്ലാം വിഷയം ചൂണ്ടിക്കാണിച്ചതിന് പിന്നാലെയാണ് നിര്‍മ്മാതാവും രംഗത്തെത്തിയത്.

അമിതമായി പണം ചോദിക്കുന്ന താരങ്ങള്‍ക്കെതിരെയാണ് നിര്‍മ്മാതാവ് രംഗത്തെത്തിയത്. അന്യായമായി പണം ചോദിക്കുന്ന അഭിനേതാക്കള്‍ വീട്ടിലിരിക്കട്ടെ എന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. മരം കുലുക്കി കിട്ടുന്ന പണമല്ല നിര്‍മ്മാതാക്കളുടെ കൈയ്യിലുള്ളതെന്നും നിര്‍മ്മാതാവ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ നടക്കുകയാണ്. മറ്റുള്ള നടീ നടന്‍മാരെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ സ്വന്തം വീട്ടില്‍ നിന്ന് ആദ്യം പ്രാവര്‍ത്തികമാക്കൂ എന്നാണ് നിര്‍മ്മാതാവിനോട് സോഷ്യല്‍ ാേകം പറയുന്നത്.

കീര്‍ത്തി അടുത്തിടെ പ്രതിഫലം 3 കോടിയായി ഉയര്‍ത്തിയിരുന്നു. സിനിമയില്‍ വന്‍ വിജയം നേടാതെ തന്നെ കീര്‍ത്തി പ്രതിഫലം ഉയര്‍ത്തിയത് ന്യായമാണോ എന്നാണ് അവര്‍ ചോദിക്കുന്നത്.

You May Also Like