Connect with us

Hi, what are you looking for?

Film News

പിറന്നാള്‍ ദിനത്തില്‍ സമ്മാനമായി സംവിധായകന്‍ വിജീഷ് മണിയ്ക്ക് ഗോള്‍ഡന്‍ വിസ

വ്യത്യസ്ഥമായ സിനിമകള്‍ ചെയ്ത് ലോകശ്രദ്ധ നേടിയ സംവിധായകനും നിര്‍മ്മാതാവുമായ വിജീഷ് മണിക്ക് പിറന്നാള്‍ സമ്മാനമായി ഗോള്‍ഡന്‍ വിസ സമ്മാനിച്ച് ദുബായ്. 2021ലെ ഓസ്‌ക്കാര്‍ ചുരുക്കപട്ടികയിലും, ഗിന്നസ് റെക്കാര്‍ഡ് ഉള്‍പ്പടെ നിരവധി ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകളും നേടിയിട്ടുള്ള ആളാണ് ഇദ്ദേഹം.

സാമൂഹ്യശ്രദ്ധ ഏറെ നേടിയ അട്ടപ്പാടിയിലെ മധു വധക്കേസിനെ ആസ്പദമാക്കി യുവതാരം അപ്പാനി ശരത്തിനെ നായകനാക്കി തയ്യാറാക്കിയ ‘ആദിവാസി’ എന്ന ചിത്രം റിലീസിന് ഒരുങ്ങിയ വേളയിലാണ് ഇത്തരമൊരു സന്തോഷം കൂടി വിജീഷ് മണിയെ തേടിയെത്തുന്നത്.

ഏറെ ഇഷ്ടപ്പെടുന്ന ഒരു രാജ്യത്തു നിന്ന് ഒരു അംഗീകാരം ലഭിച്ചതില്‍ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് വിജീഷ് മണി പറയുന്നു. ഇ.സി.എച്ച് ഡിജിറ്റലില്‍ വെച്ച് നടന്ന ചടങ്ങില്‍ സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും ഏറ്റുവാങ്ങിയ ചടങ്ങില്‍ അലി അല്‍ കഅബി, ഐശ്വര്യ ദേവന്‍, നിഷാദ് പി.വി, അനില്‍ ലാല്‍, റഷീദ് ദേവാ എന്നിവര്‍ പങ്കെടുത്തു.

You May Also Like