ഒരു പെൺകുട്ടി പീഡിപ്പിക്കപെട്ടാൽ ഫേസ്ബുക്കിലൂടെ അറിയുന്ന തലമുറയാണ് നമ്മുടെ ശാപം ജോജു ജോർജ് !!

ജോസഫ് എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയുടെ നായക പദവിയിൽ എത്തിച്ചേർന്ന താരമാണ് ജോജു ജോർജ്, പിന്നീട് താരത്തിനെത്തേടി നിരവധി അവസരങ്ങൾ ആണ് വന്നെത്തിയത്, ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ച ആയിരുന്നു,…

ജോസഫ് എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയുടെ നായക പദവിയിൽ എത്തിച്ചേർന്ന താരമാണ് ജോജു ജോർജ്, പിന്നീട് താരത്തിനെത്തേടി നിരവധി അവസരങ്ങൾ ആണ് വന്നെത്തിയത്, ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ച ആയിരുന്നു, ജോജുവിന്റെ ഏറ്റവും പുതിയ ചിത്രമായ ഒരു തത്വക അവലോകനം എന്ന ചിത്രത്തിലെ ഒരു സീൻ ആണ് സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്. ഈ സീനിലെ ജോജുവിന്റെ വാക്കുകളും സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നുണ്ട്.

കേരളത്തിൽ ഒരു വില്ലേജ് ഓഫീസർ, ഒരു പഞ്ചായത്ത് സെക്ടറി, ഒരു ഫുഡ് ഇൻസ്‌പെക്ടർ, ഒരു സബ്ഇൻസ്പെക്ടർ അവരുടെ ജോലി ഭംഗിയായി ചെയ്‌താൽ അതാത് നാട്ടിൽ മാറ്റം ഉണ്ടാകും. നമ്മുടെ കണ്മുന്നിലെ തെറ്റുകളെ ചോദ്യം ചെയ്താൽ മതി നമ്മുടെ നാട് നന്നാവാൻ. നമ്മുടെ അയൽപക്കത്ത് ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടാൽ അത് ഫേസ്ബുക്കിലൂടെ അറിയുന്ന തലമുറയാണ് നമ്മുടെ ശാപം. അതിന്റെ പേരിൽ മുഖ്യമന്ത്രിയെ തെറിവിലൊളിച്ചാൽ കാര്യം നടക്കുമോ. ഹാഷ്ടാഗ് ക്യാമ്പയിൻ നടത്തിയാൽ പെകുട്ടിക്ക് ലഭിക്കുമോ നീതി. ഹൃദയം തുറന്ന് കേട്ടാൽ ചുറ്റുമുള്ള നിലവിളി നമ്മൾക്ക് കേൾക്കാൻ കഴിയും. നിങ്ങൾ ഓരോരുത്തരും ജനപ്രതിനിധികൾ ആയാൽ ഇവിടെ ഒരാളും പട്ടിണി കിടക്കില്ല.

ഒരു പെൺകുട്ടിയും തൂങ്ങി ചാവില്ല. സ്വയം തീരുമാനം എടുക്കാനും, സ്വയം ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും നമ്മൾ തയാറാകണം എന്നാണ് ഒരു തത്വക അവലോകനം സിനിമയിലെ ഭാഗമായ സീനിൽ താരം പറയുന്ന വാക്കുകൾ ഗംഭീര അഭിപ്രായങ്ങൾ സൃഷ്ട്ടിച്ചു തീയേറ്ററുകളിൽ ചിരിയും ചിന്തയും ഉണർത്തി താത്വിക അവലോകനം പ്രദർശനം തുടരുകയാണ്.