“ദേഷ്യം വന്നിട്ട് ഞാൻ വീട് വിട്ട് ഇറങ്ങിയിട്ടുണ്ട്” – ജൂഹി

ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് ജൂഹി പ്രേക്ഷകരുടെ ലച്ചു ആയി മാറിയത്. ജീവിതത്തില്‍ നിനച്ചിരിക്കാതെയായിരുന്നു താരത്തെ തേടി ആ ദുരന്ത വാര്‍ത്ത എത്തിയത്. അമ്മ തന്നെ വിട്ടുപോയതിന്റെ ആഘാതത്തില്‍ നിന്ന് ജൂഹി ഇന്ന്…

ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് ജൂഹി പ്രേക്ഷകരുടെ ലച്ചു ആയി മാറിയത്. ജീവിതത്തില്‍ നിനച്ചിരിക്കാതെയായിരുന്നു താരത്തെ തേടി ആ ദുരന്ത വാര്‍ത്ത എത്തിയത്. അമ്മ തന്നെ വിട്ടുപോയതിന്റെ ആഘാതത്തില്‍ നിന്ന് ജൂഹി ഇന്ന് കുറച്ചെങ്കിലും കരകയറിയിരിക്കുകയാണ്. പ്രിയപ്പെട്ട ലച്ചു വീണ്ടും സ്‌ക്രീനില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ താരത്തെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഉപ്പും മുളകും അവസാനിച്ചതിന് പിന്നാലെ എരിവും പുളിയും എന്ന പേരില്‍ അതേ കുടുംബത്തോടൊപ്പാണ് താരം വീണ്ടും എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ഒരു പ്രമുഖ ഓണ്‍ലൈന്‍ ചാനലിന് കൊടുത്ത അഭിമുഖത്തില്‍ തന്റെ ജീവിതത്തിലെ കുറച്ച് രഹസ്യങ്ങളെ കുറിച്ചാണ് ജൂഹി തുറന്ന് പറഞ്ഞിരിക്കുന്നത്. വീട്ടില്‍ പട്ടിണി കിടക്കുകയും കള്ളം പറയുകയും ദേഷ്യം പിടിച്ച് ബാഗും തൂക്കി ഇറങ്ങി പോവുക വരെ ചെയ്തിട്ടുണ്ടെന്ന് ജൂഹി പറയുന്നു.

അതേസമയം തനിക്ക് സോഷ്യല്‍ മീഡിയയില്‍ ഒരു ഫേക്ക് ഐഡി കൂടിയുണ്ടെന്ന് പ്രേക്ഷകര്‍ക്ക് മുന്‍പാകെ തുറന്ന് പറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍. എനിക്ക് ഫേക്ക് ഐഡി ഉണ്ട്, എന്നാല്‍ അത് ആരേയും പറ്റിക്കാന്‍ വേണ്ടി ഉണ്ടാക്കിയതല്ല.

മറ്റുള്ളവരുടെ ചിത്രങ്ങളും മറ്റും സ്റ്റോക്ക് ചെയ്യാനും പിന്നെ പ്രൈവസിക്കും വേണ്ടിയാണ് സമൂഹമാധ്യമങ്ങളില്‍ ഫേക്ക് ഐഡി ഉണ്ടാക്കിയിരിക്കുന്നത് എന്നും താരം തുറന്ന് പറഞ്ഞിരിക്കുകയാണ്. അതേസമയം, തന്റെ ആവശ്യങ്ങള്‍ നടത്താന്‍ വേണ്ടി വീട്ടില്‍ പട്ടിണി കിടന്നിട്ടുണ്ടെന്നും ദേഷ്യം സഹിക്കവയ്യാതെ വീട് വിട്ട് ഇറങ്ങിപ്പോയിട്ടുണ്ട് എന്നും താരം അഭിമുഖത്തില്‍ പറയുന്നുണ്ട്.