Connect with us

Hi, what are you looking for?

Film News

മോഹന്‍ലാലിന് പണത്തിനോട് മോഹം..!! നിര്‍മ്മാതാവായത് അതുകൊണ്ട്..! ശ്രീനിവാസന്‍ പറഞ്ഞത്!

മലയാള സിനിമാ ലോകത്ത് ഒരുപാട് ഹിറ്റ് സിനിമകള്‍ തീര്‍ത്ത കൂട്ടുകെട്ടാണ് ശ്രീനിവസാന്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ട്. ഈ പ്രിയപ്പെട്ട കോംബോ ഒരിക്കല്‍ക്കൂടി സ്‌ക്രീനില്‍ ഒന്നിച്ച് എത്തുമോ എന്ന് ഇന്നും ആരാധകര്‍ നോക്കിയിരിക്കുകയാണ്. സൗഹൃദം സൂക്ഷിക്കുന്നു എങ്കിലും തനിക്ക് തോന്നുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരനാണ് ശ്രീനിവാസന്‍. മോഹന്‍ലാല്‍ എന്ന നിര്‍മ്മാതാവിനെ കുറിച്ച് ശ്രീനിവാസന്‍ മുന്‍പ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇന്ന് വീണ്ടും വൈറലായി മാറുന്നത്.

താരത്തിന്റെ വാക്കുകളിലേക്ക്… ” സത്യന്‍ അന്തിക്കാടും ഞാനും മോഹന്‍ലാലും നിര്‍മ്മിച്ചിരുന്ന സിനിമകള്‍ സാമ്പത്തികമായി വിജയിച്ചിരുന്ന കാലഘട്ടത്തില്‍ നിര്‍മ്മാതാവ് കെ.ടി കുഞ്ഞുമോന്‍ ഇന്നസെന്റ് മുഖാന്തരം ഞങ്ങളോട് കാര്യം പറയാന്‍ പറഞ്ഞു. ഒരു സിനിമ, മോഹന്‍ലാലും ഞാനും സത്യന്‍ അന്തിക്കാടും ചേര്‍ന്ന് ഒരു പടം നിര്‍മ്മിക്കാനുള്ള പണവും ഞങ്ങളുടെ പ്രതിഫലവും അദ്ദേഹം തരാമെന്നും അതിന് നേതൃത്വം നല്‍കണമെന്നും പറഞ്ഞു.

സ്വഭാവികമായിട്ടും ഞാനും സത്യനും ആ ഓഫര്‍ വേണ്ടെന്ന് വെച്ചു. കാരണം അങ്ങനെയൊരു ലാഭ-നഷ്ടത്തിന്റെ ബിസിനസ് പോലെ സിനിമ ചെയ്യാന്‍ വന്നവരല്ല ഞങ്ങള്‍. അപ്പോള്‍ ഇങ്ങനെയൊരു സിനിമ ചെയ്ത് ലാഭമുണ്ടാക്കിയാല്‍ പിന്നെ നമ്മുടെ ചിന്ത മുഴുവന്‍ പണത്തിന്റെ പിന്നാലെയായിരിക്കും.

അതറിയാവുന്നത് കൊണ്ടുതന്നെയാണ് ഈ ഒരു തീരുമാനം അറിയിച്ചത്. എന്നാല്‍ പില്‍ക്കാലത്ത് മോഹന്‍ലാല്‍ സ്വന്തം നിലയില്‍ നിര്‍മ്മാതാവായി. അത് അദ്ദേഹത്തിന് പണത്തിനോടുള്ള മോഹം കൊണ്ടാണോ എന്നൊന്നും എനിക്കറിയില്ല. എങ്കിലും ഒരു അഭിനേതാവ് നിര്‍മ്മാതാവായി. അത് എന്തിന് വേണ്ടിയായിരുന്നുവെന്ന് ചോദിച്ചാല്‍ നല്ല സിനിമകള്‍ തന്നെയായിരുന്നിരിക്കണം അദ്ദേഹത്തിന്റെ മനസ്സില്‍. അതേസമയം, പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന സിനിമ മോഹന്‍ലാലിനെ പരിഹസിച്ച് ഉണ്ടാക്കിയ ചിത്രമല്ലേ എന്ന ചോദ്യം ലാലേട്ടന്‍ പാടേ തള്ളിയിരുന്നു. അത് തന്നെ കുറിച്ചല്ല എന്ന് ചിന്തിച്ചാല്‍ പോരെ എന്നായിരുന്നു മോഹന്‍ ലാലിന്റെ മറുപടി.

You May Also Like