കാജല്‍ അഗര്‍വാളിനും ഗൗതം കിച്‌ലുവിനും കുഞ്ഞ് പിറന്നു, ആശംസകളുമായി താരങ്ങളും ആരാധകരും

തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളിനും ഭര്‍ത്താവ് ഗൗതം കിച്‌ലുവിനും ആണ്‍കുഞ്ഞ് പിറന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും ഏവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദിയെന്നും നടിയോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ഇരുവരും ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ്…

തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളിനും ഭര്‍ത്താവ് ഗൗതം കിച്‌ലുവിനും ആണ്‍കുഞ്ഞ് പിറന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും ഏവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദിയെന്നും നടിയോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

ഇരുവരും ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് മെറ്റേണിറ്റി ഫോട്ടോഷൂട്ടുകള്‍ കാജല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ജനുവരി 8 നാണ് താരം ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവിടുന്നത്.

2020 ഒക്ടോബര്‍ 30 നാണ് കാജല്‍ അഗര്‍വാളും ഗൗതം കിച്‌ലുവും വിവാഹിതരാകുന്നത്. ഇരുവരും കുട്ടിക്കാലം മുതല്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. മുംബൈ സ്വദേശിയായ കാജല്‍ ‘ക്യൂന്‍ ഹോ ഗയാ നാ’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് തെലുങ്ക്, തമിഴ് ഭാഷാചിത്രങ്ങളിലേക്കും ചേക്കേറിയ ഈ മുപ്പത്തിയഞ്ചുകാരി തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയാണ്. വിവാഹശേഷവും അഭിനയത്തില്‍ സജീവമാണ് താരം. വിവാഹശേഷവും അഭിനയത്തില്‍ സജീവമായിരുന്ന കാജല്‍. ദുല്‍ഖറിനൊപ്പമുള്ള ‘ഹേയ് സിനാമിക’യാണ് ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിരഞ്ജീവി നായകനാകുന്ന ചിത്രം ‘ആചാര്യ’യാണ് കാജല്‍ അഗര്‍വാളിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിരഞ്ജീവിയുടെ മകന്‍ രാം ചരണും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

‘ആചാര്യ’ എന്ന പുതിയ ചിത്രത്തിന്റെ ഛായാഗ്രാഹണം തിരു ആണ്. ആനന്ദ് ശ്രീറാം ആണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. ‘ആചാര്യ’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം മണി ശര്‍മയുമാണ്. രാം ചരണിന്റെ ജോഡിയായി ചിത്രത്തില്‍ പൂജ ഹെഡ്‌ഡെ അഭിനയിക്കുന്നു. സോനു സൂദ്, ജിഷു സെന്‍ഗുപ്ത, സൗരവ് ലോകോഷേ, കിഷോര്‍ പൊസനി കൃഷ്ണ മുരളി, തനികെല്ല ഭരണി, അജയ്, സംഗീത് കൃഷ് തുടങ്ങിയവരും ‘ആചാര്യ’യില്‍ അഭിനയിക്കുന്നു.