Connect with us

Hi, what are you looking for?

Film News

വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾ മാത്രം, രണ്ടാം വിവാഹത്തെക്കുറിച്ച് കുടുംബവിളക്ക് വേദിക

പ്രേക്ഷര്ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്, മിനിസ്ക്രീനിലെയും ബിഗ്‌സ്‌ക്രീനിലെയും താരങ്ങൾ ഒത്തുചേർന്ന സീരിയലിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്, സീരിയലിലെ താരങ്ങൾ എല്ലാം തന്നെ പ്രേക്ഷർക്ക് പ്രിയപ്പെട്ടവരാണ്, തെന്നിന്ത്യൻ താരം ശരണ്യ ആനന്ദ് അടുത്തിടെയാണ് സീരിയലിലേക്ക് എത്തിച്ചേർന്നത്, നേരത്തെ വേദിക എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച താരം പരമ്പരയിൽ നിന്നും പിന്മാറിയതിനെ തുടർന്നാണ് ശരണ്യ പാരമ്പരയിലേക്ക് എത്തിയത്, ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായി മുന്നേറുകയാണ് കുടുംബവിളക്ക്.

കുറച്ച് നാളുകൾക്ക് മുൻപാണ് ശരണ്യ താൻ വിവാഹിതയാകാൻ പോകുന്ന വാർത്ത പ്രേക്ഷകരെ അറിയിച്ചത്. സമൂഹമാധ്യമങ്ങളിൽ എല്ലാം ഇത് വലിയ രീതിയിൽ ചർച്ചയായിരുന്നു. വിവാഹ ചിത്രങ്ങൾ എല്ലാം നിമിഷനേരംകൊണ്ട് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്. നിരവധി ആളുകളായിരുന്നു ചിത്രത്തിന് താഴെ പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്ന താരത്തിന് ആശംസകളുമായി എത്തിയത്.ഇപ്പോഴിതാ വീണ്ടും തന്റെ വിവാഹം കഴിഞ്ഞെന്ന് പറഞ്ഞ് ശരണ്യ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധേയമാവുന്നത്.വിവാഹവേഷത്തിൽ ഉള്ള തന്റെ ചിത്രങ്ങൾക്കൊപ്പമാണ് ശരണ്യ പോസ്റ്റ് പങ്കുവെച്ചത്,

‘അവസാനം ഞാന്‍ വിവാഹിതയായി. രണ്ടാമത്തെ തവണ അഭിനയിക്കുകയായിരുന്നു. ജീവിതപങ്കാളി സിദ്ദാര്‍ഥ് ആണ്. വേദികയുടെ പുതിയ ജീവിതം നിരവധി ആളുകളുടെ ജീവിതത്തില്‍ കൊടുങ്കാറ്റ് ആവുന്നത് എങ്ങനെയാണെന്ന് കാണുക’ എന്നുമാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച വീഡിയോയ്ക്ക് താഴെ  താരം പങ്കുവെച്ച കാപ്ഷൻ,  വേറെ കുറെ ചിത്രങ്ങളും പോസ്റ്റുകളും ശരണ്യ പങ്കുവെച്ചിട്ടുണ്ട്, നിരവധി പേരാണ് താരത്തിന്റെ ഈ പോസ്റ്റിനു കമെന്റുമായി എത്തുന്നത്

You May Also Like