Film News

ബോളിവുഡിന്റെ താരറാണി ഞാന്‍ തന്നെ!! – കങ്കണ റണൗത്ത്

കങ്കണയുടെ ധാക്കട് സിനിമ വന്‍ പരാജയമായി സിനിമാ ലോകത്ത് തന്നെ വിലയിരുത്തപ്പെട്ടു എങ്കിലും ബോളിവുഡിന്റെ താരറാണി താന്‍ തന്നെയാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് കങ്കണ റണൗത്ത് രംഗത്ത്. 2019മുതല്‍ ഹിറ്റ് സിനിമകള്‍ എന്നിലൂടെ പുറത്ത് വന്നിട്ടുണ്ടെന്നാണ് കങ്കണ പറയുന്നത്. ധാക്കട് സിനിമയുടെ പരാജയത്തോടെ പലരും തനിക്ക് എതിരെ നെഗറ്റീവ് പറയുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു എന്ന് നടി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു. 2019ല്‍ ഞാന്‍ മണികര്‍ണിക എന്ന 160 കോടി നേടിയ സിനിമ ഹിറ്റാക്കി.

2020ല്‍ കൊവിഡ് പ്രതിസന്ധി ആയിരുന്നെങ്കില്‍ പോലും 2021ല്‍ തന്റെ സിനിമ തലൈവി വലിയൊരു ഹിറ്റായിരുന്നു. അത് ഒടിടി പ്ലാറ്റ്‌ഫോമില്‍ തന്നെ ഹിറ്റായി മാറിയ സിനിമയായിരുന്നു എന്നും കങ്കണ കുറിയ്്ക്കുന്നു. ഇപ്പോള്‍ താരം അവതരിപ്പിക്കുന്ന ലോക്ക് അപ്പ് ഷോയെ കുറിച്ചും തന്റെ സോഷ്യല്‍ മീഡിയയില്‍ കങ്കണ ചൂണ്ടിക്കാട്ടുന്നുണ്ട്. 2022ല്‍ ഞാന്‍ ലോക്ക് അപ്പ് എന്ന ഹിറ്റ് ഷോയുടെ അവതാരികയാണ്. അത് ഇതുവരെ അവസാനിച്ചിട്ടില്ല.

എനിക്ക് ഇനിയും കരിയറില്‍ ഒരുപാട് പ്രതീക്ഷയുണ്ടെന്നും താരം തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചിരുന്നു, അതേസമയം, അവസാനമായി സൂപ്പര്‍ സ്റ്റാര്‍ കങ്കണ ബോക്‌സോഫീസിന്റെ റാണിയാകുന്നു എന്നും താരം എഴുതി ചേര്‍ത്തു. അതേസമയം, താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ഒരു വന്‍ പരാജയമായത്, കങ്കണയുടെ ഹേറ്റേഴ്‌സ് ഒരു ആഘോഷമാക്കി മാറ്റുന്നുണ്ട്. ആദ്യ ദിനം തന്നെ മോശം അഭിപ്രായം നേടിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ കാര്യമായ ഒരു ചലനവും സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല.

അതേസമയം, കങ്കണയുടെ തുടര്‍ച്ചയായി പരാജയപ്പെടുന്ന എട്ടാമത്തെ സിനിമയാണ് ധാക്കഡ്. ഇതുകൊണ്ട് തന്നെ ഇനി സിനിമാ ലോകത്തുള്ള താരത്തിന്റെ ഭാവി എന്താകും എന്ന ആശങ്കയിലാണ് ആരാധകര്‍. കങ്കണയെ വെച്ച് സിനിമ ആലോചിച്ചവരൊക്കെ പിന്മാറുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

Trending

To Top