Connect with us

Hi, what are you looking for?

Film News

‘ഗുരു ദ മാസ്റ്റര്‍ ഓഫ് ലൈറ്റ്’ ബിഗ് ബിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍..!!

അയന്‍ മുഖര്‍ജിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ സിനിമയാണ് ബ്രഹ്‌മാസ്ത്ര.. ഇതിന്റെ പാര്‍ട്ട് വണ്‍ ശിവയാണ് ഇപ്പോള്‍ വരാന്‍ പോകുന്നത്. പ്രഖ്യാപനം മുതല്‍ ആരാധക ശ്രദ്ധ നേടിയ ചിത്രത്തില്‍ രണ്‍ബീര്‍ കപൂറാണ് നായകനായി എത്തുന്നത്. ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നുണ്ട്. ഇപ്പോഴിതാ ‘ബ്രഹ്‌മാസ്ത്ര പാര്‍ട്ട് വണ്‍ : ശിവ’യില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന അമിതാഭ് ബച്ചന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.

ഗുരു- ദ മാസ്റ്റര്‍ ഓഫ് ലൈറ്റ് എന്നാണ് തന്റെ കഥാപാത്രത്തെ അമിതാഭ് ബച്ചന്‍ പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തുന്നത്. ബ്രഹ്‌മാസ്ത്രയിലെ അമിതാഭ് ബച്ചന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമായി മാറുകയാണ്. അതേസമയം, രണ്‍ബീര്‍ നായകനായി എത്തുന്ന ഈ ചിത്രത്തില്‍ തന്റെ ജീവിത സഖി കൂടിയായ ആലിയ ഭട്ടാണ് നായികയായി എത്തുന്നത്.

ഇഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ആലിയ ഈ സിനിമയില്‍ എത്തുന്നത്. ഹിന്ദിയ്ക്ക് പുറമെ മറ്റ് ഭാഷകളിലും ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തും. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ‘ബ്രഹ്‌മാസ്ത്ര’ എത്തുക. ഹിന്ദി താരങ്ങള്‍ക്ക് പുറമെ, നാഗാര്‍ജുനയും ‘ബ്രഹ്‌മാസ്ത്രയില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നുണ്ട്. അതേസമയം, ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖാന്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ട് ഭാഗങ്ങളായി പുറത്തിറക്കുന്ന ഈ സിനിമ, ‘ബ്രഹ്‌മാസ്ത്ര പാര്‍ട്ട് വണ്‍ : ശിവസെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

You May Also Like