തബു ബോളിവുഡ് സിനിമാ ലോകത്തിന്റെ ‘രക്ഷക’യെന്ന് കങ്കണ റണൗത്ത്!!

കൊവിഡ് കാലത്തിന് ശേഷം ബോളിവുഡ് സിനിമാ മേഖല വന്‍ പരാജയത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ച്ചയാണ് സിനിമാ പ്രേമികള്‍ കണ്ടത്. ‘ഭൂല്‍ ഭുലയ്യ’ എന്ന സിനിമയാണ് ബോളിവുഡിനെ കരകയറ്റാന്‍ ആദ്യ പടിയായത്. ഇപ്പോഴിതാ രണ്ടാമതായി ദൃശ്യം 2…

കൊവിഡ് കാലത്തിന് ശേഷം ബോളിവുഡ് സിനിമാ മേഖല വന്‍ പരാജയത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ച്ചയാണ് സിനിമാ പ്രേമികള്‍ കണ്ടത്. ‘ഭൂല്‍ ഭുലയ്യ’ എന്ന സിനിമയാണ് ബോളിവുഡിനെ കരകയറ്റാന്‍ ആദ്യ പടിയായത്. ഇപ്പോഴിതാ രണ്ടാമതായി ദൃശ്യം 2 ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണം നേടുന്നു. ഈ അവസരത്തില്‍ നടി കങ്കണ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നടി തബുവാണ് ബോളിവുഡിന്റെ രക്ഷക എന്നാണ് കങ്കണ റണൗത്ത് പറഞ്ഞിരിക്കുന്നത്. ‘ഭൂല്‍ ഭുലയ്യ 2’, ‘ദൃശ്യം 2’ എന്നീ സിനിമകളിലൂടെ തബു ബോളിവുഡ് സിനിമാ ലോകത്തെ ഒറ്റയ്ക്ക് രക്ഷിച്ചു എന്നും ഇവര്‍ എന്നും ഒരു പ്രചോദനമാണെന്നും കങ്കണ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ എഴുതി.

ഈ വര്‍ഷം ബോളിവുഡിന് ആശ്വാസമേകിക്കൊണ്ട് ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടി ‘ഭൂല്‍ ഭുലയ്യ 2’, ‘ദൃശ്യം 2’ എന്നീ രണ്ട് സിനിമകളിലും തബു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയിരുന്നു. അതുകൊണ്ടാണ് കങ്കണ ഇത്തരത്തില്‍ പറഞ്ഞിരിക്കുന്നത്. അവരുടെ കഴിവും സ്ഥിരതയും ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. അവര്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനും, അവരുടെ അമ്പതുകളില്‍ താരമൂല്യം നേടാനും സാധിച്ചത് അഭിനന്ദനാര്‍ഹമാണ്.

തബു പ്രചോദനമാണ്. സ്ത്രീകള്‍ക്ക് അവരുടെ ജോലിയോടുള്ള സമര്‍പ്പണത്തിന് കൂടുതല്‍ ബഹുമതി അര്‍ഹിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു എന്നും കങ്കണ സോഷ്യല്‍ മീഡിയയില്‍ എഴുതി ചേര്‍ത്തിരിക്കുന്നു. മലയാളം ദൃശ്യം 2 സിനിമയുടെ ഹിന്ദി റീമേക്കില്‍ പൊലീസ് ഉദ്യോഗസ്ഥയായ മീര ദേശ്മുഖ് ആയാണ് തബു എത്തിയത്.

ഭൂല്‍ ഭുലയ്യ 2 എന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലെത്തി മികച്ച പ്രകടനം തന്നെയാണ് തബു കാഴ്ച്ചവെച്ചിരുന്നത്. തബുവിനെ പ്രശംസിച്ച് എത്തിയ കങ്കണ എന്നാല്‍ തന്റെ സിനിമാ കരിയറില്‍ തുടരെ പരാജയങ്ങള്‍ ഏറ്റുവാങ്ങുകയാണ്. എമര്‍ജന്‍സിയാണ് ഇനി താരത്തിന്റേതായി ആരാധകര്‍ പ്രതീക്ഷ വെച്ചിരിക്കുന്ന സിനിമ.