ജോർജ് മാർട്ടിനും സ്ക്വാഡും നിർത്താൻ ഉദ്ദേശിച്ചിട്ടില്ല! ‘ദൃശ്യ’ത്തിന് പിന്നാലെ ‘പ്രേമ’വും വീണു, പുതിയ റെക്കോർഡുകൾ

പുതിയ കളക്ഷൻ റെക്കോർഡുകൾ എഴുതി ചേർത്ത് മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ്. ദൃശ്യത്തെ വരെ പിന്നിലാക്കി മലയാളത്തിലെ എക്കാലത്തെയും വലിയ 10 പണംവാരിപ്പടങ്ങളുടെ പട്ടികയിലേക്ക് കഴിഞ്ഞ ദിവസം ചിത്രം എത്തിയിരുന്നു. ഇപ്പോൾ അൽഫോൻസ് പുത്രൻറെ…

പുതിയ കളക്ഷൻ റെക്കോർഡുകൾ എഴുതി ചേർത്ത് മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ്. ദൃശ്യത്തെ വരെ പിന്നിലാക്കി മലയാളത്തിലെ എക്കാലത്തെയും വലിയ 10 പണംവാരിപ്പടങ്ങളുടെ പട്ടികയിലേക്ക് കഴിഞ്ഞ ദിവസം ചിത്രം എത്തിയിരുന്നു. ഇപ്പോൾ അൽഫോൻസ് പുത്രൻറെ നിവിൻ പോളി ചിത്രം പ്രേമത്തെയും മറിക‌‌ടന്നാണ് ജോർജ് മാർട്ടിനും സ്ക്വാഡും കുതിക്കുന്നത്. നവാഗതനായ റോബി വർഗീസ് രാജിൻറെ സംവിധാനത്തിൽ എത്തിയ ചിത്രം സെപ്റ്റംബർ 28 നാണ് തിയറ്ററുകളിൽ എത്തിയത്.

ഹൈപ്പില്ലാതെ എത്തിയ ചിത്രം അതിവേ​ഗം പ്രേക്ഷകരെ ആകർഷിച്ച് മുന്നേറുകയായിരുന്നു. പണംവാരിപ്പടങ്ങളുടെ ലിസ്റ്റിൽ നിലവിൽ ഏഴാം സ്ഥാനത്താണ് ചിത്രം ഉള്ളത്. രോമാഞ്ചം, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളൊക്കെ കണ്ണൂർ സ്ക്വാഡിന് പിന്നിലേക്ക് പോയിട്ടുണ്ട്. ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത് 2018 ആണ്. പുലിമുരുകൻ, ലൂസിഫർ, ഭീഷ്മപർവ്വം എന്നീ ചിത്രങ്ങളാണ് തൊട്ട് പിന്നാലെയുള്ളത്.

ഓണം റിലീസ് ആയെത്തി കൈയടി വാങ്ങിയ ആർഡിഎക്സ്. ദുൽഖറിന്റെ കുറുപ്പ് എന്നീ ചിത്രങ്ങൾ കണ്ണൂർ സ്ക്വാഡിന് മുന്നിലായി നിൽക്കുന്നു. കാസർ​ഗോഡ് നടക്കുന്ന ഒരു കുറ്റകൃത്യതിന് പിന്നാലെ അതിർത്തികൾ താണ്ടി അന്വേഷണം നടത്തുന്ന കണ്ണൂർ സ്കാഡിന്റെ കഥ ലിസ്റ്റിൽ കൂടുതൽ മുന്നലേക്ക് എത്തുമോയെന്നാണ് പ്രേക്ഷകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.