Film News

മമ്മൂട്ടി നായകനായ ‘കണ്ണൂർ സ്‌ക്വാഡ്’ കൂടുതൽ തീയറ്ററുകളിൽ എത്തുന്നു! എവിടെയും ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണം 

കഴിഞ്ഞ ദിവസമായിരുന്നു മമ്മൂട്ടിയുടെ ചിത്രം കണ്ണൂർ സക്വഡ് റിലീസ് ആയതു, ഇപ്പോൾ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. ഇപ്പോൾ ചിത്രത്തിനായി കൂടുതൽ തീയറ്ററുകൾ അനുവദിച്ചിരിക്കുകയാണ് പ്രേഷകരുടെ ആവശ്യപ്രകാരം. കഴിഞ്ഞ ദിവസം ചിത്രത്തിനായി കേരളത്തിൽ 160 കേന്ദ്രങ്ങളിലായി ആണ് പ്രദർശനം നടത്തിയിരുന്നത്, എന്നാൽ ഇപ്പോൾ പ്രേഷകരുടെ അഭിപ്രായം പ്രകാരം 250 തീയറ്ററുകളിൽ ആണ് ചിത്രം പ്രദര്ശിപ്പിക്കുന്നത്,

കേരളത്തിൽ മാത്രം ആയിരം ഷോകളിലേക്ക് കുതിക്കുകയാണ് ഈ ചിത്രം, പ്രേഷകരുടെ അഭിപ്രായം അനുസരിച്ചു നൈറ്റ് ഷോകൾ ആദ്യ ദിനം 75 എക്സ്ട്രാ ആയാണ് പ്രദര്ശിപ്പിച്ചത്. ചിത്രത്തിന് ലഭിച്ച വൻസ്വീകാര്യത കാരണം ഇനിയും വിദേശത്തും ചിത്രം പ്രദർശനം നടത്തുമെന്നാണ് സൂചനകൾ. റോബിൻ വര്ഗീസ രാജിന്റെ സംവിധാനത്തിലെ ഈ ചിത്രം മമ്മൂട്ടി കമ്പിനി തന്നെയാണ് നിര്മിച്ചിരിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്, ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ഈ ചിത്രത്തിൽ എ എസ് ഐ ജോർജ് മാർട്ടിൻ എന്ന കഥപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ഈ ചിത്രത്തിൽ ശബരീഷ് വർമ്മയും, റോണി ഡേവിഡ് , അസീസ് നെടുമങ്ങാടും പ്രധാന വേഷത്തിൽ എത്തുന്നു.

 

Trending

To Top