കരീന വീണ്ടും ഗര്‍ഭിണി? വാര്‍ത്തകളോട് പ്രതികരിച്ച് താരം! രസകരമായ മറുപടി എന്ന് ആരാധകര്‍!

ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ട താരദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലിഖാനും. നിലവില്‍ വിദേശരാജ്യത്ത് അവധി ദിനങ്ങള്‍ ആഘോഷിക്കുന്ന താര ദമ്പതികളെ കുറിച്ച് പുറത്ത് വന്ന വ്യാജ വാര്‍ത്തകളില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍ കരീന…

ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ട താരദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലിഖാനും. നിലവില്‍ വിദേശരാജ്യത്ത് അവധി ദിനങ്ങള്‍ ആഘോഷിക്കുന്ന താര ദമ്പതികളെ കുറിച്ച് പുറത്ത് വന്ന വ്യാജ വാര്‍ത്തകളില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍ കരീന കപൂര്‍. കരീന വീണ്ടും ഗര്‍ഭിണിയായി എന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കിടയില്‍ പ്രചരിച്ചത്. ഇപ്പോഴിതാ എന്താണ് ഈ വാര്‍ത്തയിലെ സത്യാവസ്ഥ എന്ന് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് കരീന കപൂര്‍.

ഞാന്‍ ഗര്‍ഭിണിയല്ല എന്ന് തന്നെയാണ് താരം ആരാധകരെ അറിയിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ പേജ് വഴിയാണ് താരം സത്യം തുറന്ന് പറഞ്ഞിരിക്കുന്നത്. പ്രിയപ്പെട്ടവരെ.. അത് വെറും പാസ്തയും വൈനുമാണ്.. നിങ്ങള്‍ ഒന്ന് ശാന്തരാകൂ.. ഞാന്‍ ഗര്‍ഭിണിയൊന്നും അല്ല.. ഇപ്പോള്‍ തന്നെ രാജ്യത്തെ ജനസംഖ്യയിലേക്ക്

ആവശ്യത്തില്‍ കൂടുതല്‍ സംഭാവന താന്‍ ചെയ്തിട്ടുണ്ടെന്നാണ് സെയ്ഫ് പറയുന്നത് എന്നും ഇത്തരം വാര്‍ത്തകള്‍ക്കുള്ള രസകരമായ മറുപടിയായി കരീന സോഷ്യല്‍ മീഡിയ പേജിലൂടെ കുറിച്ചു. നിലവില്‍ കുടുംബവുമൊത്ത് യൂറോപ്പില്‍ അവധി ആഘോഷത്തിന് എത്തിയതായിരുന്നു ദമ്പതികള്‍.

നടി കഴിഞ്ഞ ദിവസം പങ്കുവെച്ച ഫോട്ടോ കണ്ടാണ്.. താരം ഗര്‍ഭിണിയാണെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇപ്പോള്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തി കരീന തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. അതേസമയം, രണ്ട് വിവാഹങ്ങിലായി നാല് മക്കളുടെ പിതാവാണ് സെയ്ഫ് അലിഖാന്‍,

ആദ്യ ഭാര്യ അമൃതയുമായി ബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് സെയ്ഫ് കരീനയെ വിവാഹം ചെയ്തത്. ദമ്പതികള്‍ക്ക് രണ്ട് മക്കളാണ് ഉള്ളത്. ആദ്യ വിവാഹത്തിലും നടന് രണ്ട് മക്കളുണ്ട്.