Connect with us

Hi, what are you looking for?

Film News

ഹോട്ടലിന്റെ ഉദ്ഘാടനത്തിന് ഹൃത്വിക്ക് എത്തിയത് കാമുകിക്കൊപ്പം; മുന്‍ ഭാര്യ സുസന്നെ എത്തിയത് കാമുകനൊപ്പം- ചിത്രങ്ങള്‍

Hrithik Roshan and Saba Azad Party Out In Goa With Ex-Wife Sussanne Khan And Her Boyfriend
Hrithik Roshan and Saba Azad Party Out In Goa With Ex-Wife Sussanne Khan And Her Boyfriend

ഹൃത്വിക് റോഷനും ബോളിവുഡ് താരം സബ ആസാദും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ മുന്‍ഭാര്യ സുസന്നെ ഖാന്റെ പുതിയ ഹോട്ടല്‍ ഉദ്ഘാടത്തിന് കാമുകിക്കൊപ്പം എത്തി ഹൃത്വികിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഗോവയില്‍ തുടങ്ങിയ ഹോട്ടലിന്റെ ഉദ്ഘാടനത്തിന് സുസന്നെയുടെ കാമുകനായ അര്‍സ്ലാനും ഹൃതിക്കിന്റെ കാമുകി സബ ആസാദും എത്തിയിരുന്നു. ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

നടന്‍ അര്‍സ്ലാന്‍ ഗോണിയും സുസന്നെ ഖാനും ഒന്നിച്ചു വിമാനത്താവളത്തില്‍ നിന്നും ഇറങ്ങി വരുന്ന വീഡിയോയും മുംബൈ വിമാനത്താവളത്തില്‍ നിന്നും ഹൃത്വികും സബയും ഇറങ്ങി വരുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സുശാന്ത് സിംഗ് ചിത്രമായ ‘ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി’യിലൂടെ ശ്രദ്ധേയായ നടിയാണ് സബ ആസാദ്. ‘ദില്‍ കബഡി’യെന്ന ചിത്രത്തിലും സബ വേഷമിട്ടിട്ടുണ്ട്. 2014ലായിരുന്നു ഹൃത്വിക്കും സൂസനുമായുള്ള വിവാഹമോചനം. ഇരുവര്‍ക്കും രണ്ട് മക്കളാണ് ഉള്ളത്. ഹൃതാന്‍, ഹൃഹാന്‍ എന്നിവരാണ് മക്കള്‍.

 

You May Also Like