Film News

കുഞ്ചാക്കോ ബോബന്റേത് വെറും ഒരു സിനിമാ രംഗം ആയിരുന്നില്ല! പട്ടിണി അറിഞ്ഞവന്റെ ജീവിതത്തിന്റെ പകര്‍പ്പാണ്!

വ്യത്യസ്ത വേഷങ്ങളിലൂടെ വെള്ളിത്തിരയില്‍ തന്റെ ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. നിരവധി സിനിമകളില്‍ നായകനായി തിളങ്ങിയ അദ്ദേഹത്തിന്റെ സിനിമകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ കസ്തൂരിമാന്‍ എന്ന ചിത്രം എപ്പോഴും മലയാളി മനസ്സില്‍ ചേര്‍ന്ന് നില്‍ക്കുന്ന സിനിമയാണ്. ഇപ്പോഴിതാ ഈ സിനിമയെ കുറിച്ച് സിനിമാ ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. രാഗീത് ആര്‍ ബാലന്‍ ആണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഈ സിനിമയിലെ മനസ്സില്‍ തട്ടിയ ഒരു രംഗത്തെ കുറിച്ചാണ് അദ്ദേഹം കുറിപ്പില്‍ പറയുന്നത്. കുഞ്ചാക്കോ ബോബന്റെ സിനിമകളില്‍ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് കസ്തുരിമാന്‍.. സിനിമയില്‍ ഒരു രംഗമുണ്ട് കോളേജിലെ ഒരു രംഗം..മീര ജാസ്മിന്റെ കഥാപാത്രമായ പ്രിയംവത കുഞ്ചാക്കോ ബോബന്റെ സാജന്‍ ജോസഫിന്റെ ചോറും പാത്രം തുറന്നു നോക്കാന്‍ ശ്രമിക്കുന്ന രംഗം.. എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്..
കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…

കുഞ്ചാക്കോ ബോബന്റെ സിനിമകളില്‍ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് കസ്തുരിമാന്‍.. സിനിമയില്‍ ഒരു രംഗമുണ്ട് കോളേജിലെ ഒരു രംഗം..മീര ജാസ്മിന്റെ കഥാപാത്രമായ പ്രിയംവത കുഞ്ചാക്കോ ബോബന്റെ സാജന്‍ ജോസഫിന്റെ ചോറും പാത്രം തുറന്നു നോക്കാന്‍ ശ്രമിക്കുന്ന രംഗം.. സിനിമ ഇറങ്ങിയ കാലത്തു ഞാന്‍ എന്ന പത്തു വയസ്സുകാരന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു പോയ രംഗം..കോളേജില്‍ ഒരു ഉച്ച സമയം എല്ലാവരും കൂട്ടം കൂടി ഇരുന്നു ഭക്ഷണം പങ്കിട്ടു കഴിക്കുമ്പോള്‍ സാജന്‍ മാത്രം ഒറ്റയ്ക്ക് മാറി ഇരുന്നു ഭക്ഷണം കഴിക്കുന്നു.. ഇതു കാണുന്ന പ്രിയംവത അതിനു കാരണം അന്വേഷിച്ചു സാജന് അടുത്ത് ചെല്ലുന്നു.. ഇവര്‍ വരുന്നത് കണ്ടിട്ട് സാജന്‍ പാത്രം അടച്ചു വെക്കുന്നു.. എന്നാല്‍ പ്രിയ അത് തുറക്കാന്‍ ശ്രമിക്കുകയും പാത്രം തുറന്നു ഭക്ഷണം പുറത്തു പോകുകയും ചെയ്യുന്നു… താഴെ വീണ ഭക്ഷണം പാത്രത്തില്‍ തിരിച്ചു വാരി എടുത്ത് ഇട്ടതിനു ശേഷം സാജന്‍ അവിടെ കൂടി നിന്ന എല്ലാവരോടും ആയി പറയും ‘ദാ കണ്ടോ ബ്രെഡും കടല കറിയും ആണ്..

അതും ഇന്നലത്തെ..സാജന്‍ ജോസഫ് ആലൂക്കായിക്ക് ഇതെങ്കിലും എന്നും ഉണ്ടായാല്‍ മതി എന്ന ഇപ്പൊ ‘…. ഇതുപോലെ ഉള്ള സാജന്മാര്‍ എല്ലാം എല്ലാ കാലത്തും ഉണ്ട്.. പല രൂപത്തില്‍ പല ഭാവത്തില്‍.. പണ്ടൊക്കെ ഞാന്‍ സ്‌കൂളില്‍ പോകുമ്പോള്‍ ഒരു അച്ചാറും പച്ച ചോറും മാത്രമായിരിക്കും ഉണ്ടാകുക കഴിക്കാന്‍.. അന്നൊക്കെ കൂട്ടുകാര്‍ക്കിടയില്‍ ഇടയില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ ഭയങ്കര മടി ആയിരുന്നു.. അതിലുപരി വിഷമവും… അങ്ങനെ ഉള്ള കാലത്തു കണ്ടതാണ് ഈ സിനിമ..

മനസ്സില്‍ വല്ലാതെ അങ്ങ് ആഴത്തില്‍ പതിഞ്ഞു പോയി… പട്ടിണിയും വിശപ്പും എന്ത് എന്നറിഞ്ഞവന് ഇതു കേവലം ഒരു സിനിമയിലെ രംഗം അല്ല അത് അവന്റെ ജീവിതത്തിന്റെ ഒരു പകര്‍പ്പ് ആണ്..എന്നും ഓര്‍മിക്കപെടുന്ന ഒരു വേദന…

Trending

To Top