തല മൊട്ടയടിച്ച് മഹാലഷ്മി..! മകളേയുംകൊണ്ട് സമൂഹ സദ്യയില്‍ പങ്കെടുത്ത് കാവ്യാ മാധവന്‍..!

മലയാള സിനിമാ രംഗത്ത് ഏറെ ആരാധകരുള്ള താരജോഡികളായിരുന്നു ദിലീപും കാവ്യാ മാധവനും. ഇരുവരും സോഷ്യല്‍ മീഡിയകളില്‍ സജീവമല്ലാത്തതിനാല്‍ ഇവരെ കുറിച്ചുള്ള ചെറിയ വാര്‍ത്തകള്‍പോലും സോഷ്യല്‍ മീഡിയ കൈയ്യടക്കും. ഇപ്പോഴിതാ സമൂഹ മാധ്യമത്തില്‍ കാവ്യയുടെ മറ്റൊരു…

മലയാള സിനിമാ രംഗത്ത് ഏറെ ആരാധകരുള്ള താരജോഡികളായിരുന്നു ദിലീപും കാവ്യാ മാധവനും. ഇരുവരും സോഷ്യല്‍ മീഡിയകളില്‍ സജീവമല്ലാത്തതിനാല്‍ ഇവരെ കുറിച്ചുള്ള ചെറിയ വാര്‍ത്തകള്‍പോലും സോഷ്യല്‍ മീഡിയ കൈയ്യടക്കും. ഇപ്പോഴിതാ സമൂഹ മാധ്യമത്തില്‍ കാവ്യയുടെ മറ്റൊരു ചിത്രവും വിശേഷവുമാണ് വൈറലായി മാറുന്നത്..കാവ്യ ,അച്ഛനും അമ്മയ്ക്കും തന്റെ മകള്‍ മഹാലക്ഷ്മിക്കുമൊപ്പം വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തില്‍ സമൂഹ സദ്യയ്ക്ക് പങ്കെടുക്കാന്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്..

കാവ്യയുടെയും ദിലീപിന്റെയും മകള്‍ മഹാലക്ഷ്മിയെ മൊട്ടയടിച്ചാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. മകളെയുംകൊണ്ട് സമൂഹ സദ്യയില്‍ പങ്കെടുക്കാന്‍ എത്തിയ കാവ്യ മകള്‍ക് ചോറ് വാരി കൊടുക്കുന്നുമുണ്ട്. കാവ്യയുടേയും ദിലീപിന്റേയും ഫാന്‍ പേജുകളിലും ഈ ദൃശ്യങ്ങള്‍ വൈറലായി മാറുന്നുണ്ട്. വിവാദങ്ങള്‍ ഒഴിച്ചു നിര്‍ത്തി, ഒരു സിനിമാ ആസ്വാദന മേഖലയിലൂടെ നോക്കിയാല്‍ ഒരുപാട് സിനിമകളില്‍ ജോഡികളായി എത്തിയ കാവ്യയ്ക്കും ദിലീപിനും ഒരുപാട് ആരാധകര്‍ ഉണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള സ്‌ക്രീന്‍ കെമിസ്ട്രി തന്നെയായിരുന്നു പ്രേക്ഷകരെ വളരെയധികം ആകര്‍ഷിച്ചത്.

ഒരുപാട് സിനിമകളില്‍ ഒരുമിച്ച് എത്തി ആ സിനിമകളെല്ലാം വിജയിച്ചതോടെ കാവ്യയും ദിലീപും മലയാള സിനിമയുടെ ഭാഗ്യ ജോഡികളായി മാറുകയായിരുന്നു. ആദ്യ വിവാഹത്തില്‍ നിന്ന് മോചനം നേടിയ ശേഷമാണ് കാവ്യ ദിലീപുമായി വിവാഹ ജീവിതം ആരംഭിച്ചത്. ദിലീപിനും കാവ്യയ്ക്കും പിറന്ന മകളാണ് മഹാലക്ഷ്മി..അച്ഛനേയും അമ്മയേയും പോലെ തന്നെ താരപുത്രിയ്ക്കും ആരാധകര്‍ ഏറെയാണ്. താരപുത്രിയുടെ എല്ലാ വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. ഇപ്പോഴിതാ അമ്മയുടെ മടിയില്‍ ഇരുന്ന ഭഗവാന്റെ ചോറ് ഉണ്ണുന്ന മഹാലക്ഷ്മിയുടെ വീഡിയോ ആണ് ആരാധകര്‍ ആഘോഷമാക്കി മാറ്റുന്നത്.