36 വയസ്സിലും 17ന്റെ ചുറുചുറുക്കും സൗന്ദര്യയും, തന്റെ സൗന്ദര്യം നിലനിർത്തുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി കാവ്യ

ബാലതാരമായി എത്തി പ്രേക്ഷരുടെ പ്രിയതാരമായി മാറിയ നടിയാണ് കാവ്യാമാധവൻ. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ കൂടെയും കാവ്യ അഭിനയിച്ച് കഴിഞ്ഞു. 1991-ല്‍ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന സിനിമയില്‍ ബാലതാരമായിട്ടാണ് കാവ്യ എത്തിയത് .…

ബാലതാരമായി എത്തി പ്രേക്ഷരുടെ പ്രിയതാരമായി മാറിയ നടിയാണ് കാവ്യാമാധവൻ. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ കൂടെയും കാവ്യ അഭിനയിച്ച് കഴിഞ്ഞു. 1991-ല്‍ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന സിനിമയില്‍ ബാലതാരമായിട്ടാണ് കാവ്യ എത്തിയത് . പിന്നീട് താരം മലയാള സിനിമയിൽ തിളങ്ങി നിൽക്കുക ആയിരുന്നു, സിനിമയിൽ സജീവമാകുന്ന സമയത്തായിരുന്നു കാവ്യയുടെ വിവാഹം എന്നാൽ ആദ്യ വിവാഹം ആദ്യ വിവാഹം പരാജയം ആയിരുന്നു, പിന്നീട് മലയാളത്തിന്റെ ജനപ്രിയനായകൻ ദിലീപിനെ കാവ്യാ വിവാഹം ചെയ്‌തു. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വിവാഹം ആയിരുന്നു ഇവരുടേത്, ഇപ്പോൾ ഇവർക്ക് ഒരു മകൾ കൂടിയുണ്ട്, ഇപ്പോൾ ഭർത്താവും മക്കളും ഒക്കെയായി പത്മാസരോവരത്തിൽ ഏറെ സന്തോഷത്തിലാണ് കാവ്യാ.

ദിലീപിനെ വിവാഹം ചെയ്യുന്നതിന് മുൻപ് കാവ്യാ വിവാഹം ചെയ്തത് നിഷാൽ ചന്ദ്രനെയാണ്.എന്നാൽ ആർഭാടപൂർവ്വം നടത്തിയ ഈ വിവാഹത്തിന് അധികനാൾ ആയുസ്സ് ഉണ്ടായിരുന്നില്ല.  പരസ്പ്പര സമ്മതത്തോടെ ഇവർ വിവാഹത്തിന് തൊട്ട് പിന്നാലെ വേർപിരിയുകയായിരുന്നു. പരസ്പ്പരം ഉള്ള അഭിപ്രായ വ്യത്യാസങ്ങൾ ആണ് ബന്ധം വേർപ്പെടുത്താൻ കാരണം എന്നായിരുന്നു, വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം കാവ്യാ വീണ്ടും സിനിമയിൽ സജീവമായി, പിന്നീട് താരം നടൻ ദിലീപിനെ വിവാഹം കഴിച്ചു, സോഷ്യൽ മീഡിയ ഏറെ ആഘോഷമാക്കിയ വിവാഹം ആയിരുന്നു ഇവരുടേത്, ഏറെ വിവാദങ്ങൾക്കൊടുവിൽ ആണ് ഇരുവരും വിവാഹിതരായത്.

ദിലീപിനെ വിവാഹം കഴിച്ച ശേഷം കാവ്യാ സോഷ്യൽ മീഡിയയിൽ ഒന്നും അതികം സജീവമായിരുന്നില്ല, എന്നാൽ അടുത്ത കാലത്തായി താരം പൊതുവേദികളിലും മറ്റും സ്ഥിരം സജീവമാണ്, പാണ്ഡത്തിലും വളരെ സുന്ദരി ആയിട്ടാണ് കാവ്യാ ഇപ്പോൾ ഉള്ളത്. ഇപ്പോൾ കാവ്യയുടെ സൗന്ദര്യ രഹസ്യത്തെ കുറിച്ചുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്, മുപ്പത്തിയാറു വയസ്സിലും ഈ സൗന്ദര്യം എങ്ങനെ നിലനിർത്തുന്നു എന്നാണ് കാവ്യാ പറയുന്നത്, ചിട്ടയായ ജീവിതം താൻ പിന്തുടരുന്നുണ്ട്, നൃത്തം, വോക്കിങ് ഇതൊന്നും മുടക്കാറില്ല, ഷൂട്ടിംഗ് തിരക്കിൽ നിന്നും വീട്ടിൽ എത്തിയാൽ പിന്നെ രണ്ടു ദിവസം ഞാൻ മാറ്റി വെക്കും. അന്ന് എന്നെ ആരും ശല്യം ചെയ്യില്ല, ഫോൺ മാറ്റിവെച്ചിട്ട് സുഖമായിട്ട് കിടന്നുറങ്ങും, മറ്റൊരു ചിന്തയും അപ്പോൾ ഉണ്ടാകില്ല. പുലർച്ചെ ഉണരാറുണ്ട്, അതിനു ഒരു മടിയും ഇല്ല. ഭക്ഷണം കഴിക്കാൻ എനിക്ക് കൃത്യമായ സമയം ഉണ്ട്.

രാവിലെ എഴുന്നേൽക്കുമ്പോഴും ഉറങ്ങുമ്പോഴും മന്ത്രം ജപിക്കാറുണ്ട്, വ്യായാമം മുടക്കാറില്ല, ജിമ്മിൽ പോകാറുണ്ട്, വെയിറ്റ് ലിഫ്റ്റിങ് ചെയ്യാറില്ല താൻ എന്നും താരം പറയുന്നു.