Film News

മറ്റുള്ള നടികളുമായി ഞാൻ ഒരിക്കലും എന്നെ താരതമ്യം ചെയ്യില്ല

കാവ്യ മാധവനെ അറിയാത്ത സിനിമ പ്രേമികൾ ഇല്ല എന്ന് തന്നെ പറയാം. ബാലതാരമായി തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയ കാവ്യ പിന്നീട് കുറച്ച് നാളുകൾ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയും പഠനത്തിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കൂടിയാണ് കാവ്യ സിനിമയിലേക്ക് വീണ്ടും തിരിച്ച് വരവ് നടത്തുന്നത്. ചിത്രത്തിലെ നായികയായാണ് കാവ്യ തിരിച്ച് വരുന്നത്. നായികയായി അഭിനയിച്ച ആ ചിത്രം തന്നെ ശ്രദ്ധ നേടിയതോടെ കാവ്യ മാധവനും ശ്രദ്ധിക്കപ്പെടുകയായിരുന്നു. നിരവധി ചിത്രത്തിൽ ആണ് പിന്നീട് കാവ്യ ഭാഗമായത്. മലയാളികളുടെ മുഴുവൻ നായിക സങ്കൽപ്പങ്ങളും ഒത്തിണങ്ങിയ താരം നിരവധി ആരാധകരെ ആണ് കുറഞ്ഞ സമയം കൊണ്ട് സ്വന്തമാക്കിയത്.

ഇടതൂർന്ന മുടിയും ഉണ്ടക്കണ്ണുകളുമായി മലയാള സിനിമയിലേക്ക് വന്ന താരം പിന്നീട് മലയാള സിനിമയിൽ ഒരു കാവ്യ വസന്തം തന്നെ തീർക്കുകയായിരുന്നു. നിരവധി ചിത്രങ്ങളിൽ ആണ് താരം നായികയായി അഭിനയിച്ചത്. കുട്ടികൾ മുതൽ വൃദ്ധന്മാർ വരെ കാവ്യ മാധവന്റെ ആരാധകർ ആയിരുന്നു. കാവ്യ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചത് ദിലീപിനൊപ്പം ആയിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആയിരുന്നു താരം വിവാഹിത ആകുന്നത്. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം വിവാഹ മോചിത ആയതോടെ വീണ്ടും തിരിച്ച് വരവ് നടത്തുകയായിരുന്നു. ശേഷം വീണ്ടും താരം സിനിമയിൽ സജീവമായെങ്കിലും ദിലീപിനെ വിവാഹം കഴിക്കുകയും സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയും ആണ് ഇപ്പോൾ.

ഇപ്പോഴിതാ കാവ്യ മാധവന്റെ ഒരു പഴയകാല അഭിമുഖം ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. അഭിമുഖത്തിൽ തന്റെ സ്വഭാവത്തെ പറ്റിയും രീതികളെ പറ്റിയുമാണ് കാവ്യ പറയുന്നത്. താൻ കോളേജിൽ ചേർന്നെങ്കിലും വീട്ടിലിരുന്നു പഠിച്ച് ആണ് ഡിഗ്രി എഴുതി എടുത്തത് എന്നും വീട്ടിൽ ഇരിക്കുന്ന ദിവസങ്ങളിൽ തനിക്ക് മടി ആണ് എന്നും കാവ്യ പറയുന്നു. മാത്രമല്ല, തന്റെ ഇഷ്ട്ടങ്ങൾ ഒക്കെ മാറിക്കൊണ്ടിരിക്കും എന്നും ഇപ്പോൾ ഒരു കാര്യം ഇഷ്ടമാണെങ്കിൽ കുറച്ച് കഴിയുമ്പോൾ മറ്റൊരു ഇഷ്ട്ടമായിരിക്കും തനിക്ക്. താൻ ഒരിക്കലും എന്നെ മറ്റ് നടിമാരുമായി താരതമ്യം ചെയ്യില്ല എന്നും എന്റെ കഴിവുകൾ അല്ല മറ്റൊരാൾക്ക് ഉള്ളത് എന്നും അത് കൊണ്ട് അങ്ങനെയൊരു താരതമ്യത്തിന്റെ ആവശ്യമില്ല എന്നുമാണ് കാവ്യ പറയുന്നത്.

Trending

To Top