Film News

പൃഥ്വിരാജിനെ വിവാഹം ചെയ്യാൻ ആഗ്രഹിച്ച കാവ്യ പിന്നീട് ദിലീപും പൃഥ്വിയും തമ്മിൽ ഉണ്ടായത് !!

ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുള്ള മാധ്യമപ്രവർത്തകനാണ് പല്ലിശേരി. കൂടുതലായും സിനിമ മേഖലയിലെ ആരും ഇതുവരെ അറിയാത്ത വാർത്തകളുമായി എത്തിയാണ് പല്ലിശേരി വിവാദങ്ങൾ സൃഷ്ടിക്കാറുള്ളത്. ഇപ്പോൾ ദിലീപും കാവ്യയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചും ഇതിന്റെ ഭാഗമായി പൃഥിരാജിനോടുള്ള ഇവരുടെ ശത്രുതയെ കുറിച്ചും തുറന്ന് പറച്ചിലുമാണ് പല്ലിശേരി പറയുന്നത്. കാവ്യക്ക് ആദ്യം പൃഥ്വിയെ വിവാഹം കഴിക്കണം എന്നായിരുന്നു ആഗ്രഹം എന്നാൽ ഈ സമയത്തായിരുന്നു മീശമാധവൻ സിനിമയുടെ ചിത്രീകരണവും. ഇതിനിടയിൽ ദിലീപിന് കാവ്യയോടെ പ്രണയം തോന്നുക ആയിരുന്നു എന്നാണ് പല്ലിശേരി പറയുന്നത്

പല്ലിശേരിയുടെ വാക്കുകൾ ഇങ്ങനെ: ദിലീപിന്റെ കരിയറിൽ ഏറെ വഴിത്തിരിവായ ചിത്രമായിരുന്നു മീശമാധവൻ താരത്തെ ഒരു സാധാ നടനിൽ നിന്നും സൂപ്പർസ്റ്റാർ എന്ന നിലയിലേക്ക് ഉയർത്തിയ ചിത്രം. ഈ സിനിമയിൽ ദിലീപിന്റെ നിർബന്ധപ്രകാരമാണ് അരഞ്ഞാണം മോഷ്ടിക്കുന്ന സീൻ ദിലീപ് തന്നെ എഴുതി അഭിനയിച്ചത് എന്നാണ് പല്ലിശേരി ഇപ്പോൾ പറയുന്നത്. ഈ സീനോട് കൂടി കാവ്യയുടെ എല്ലാം ദിലീപ് കൈക്കലാക്കി എന്നും മറ്റും സിനിമ പിന്നണിയിൽ സംസാരം ഉണ്ടായതായും പല്ലിശേരി പറയുന്നുണ്ട്. ഇതിനെക്കുറിച്ച് ചിത്രത്തിലെ അഭിനേതാവവും ദിലീപിന്റെ സുഹൃത്തുമായ കൊച്ചിൻഖനീഫയോടെ ചോദിച്ചപ്പോൾ ഇതു വെറും ഗോസിപ്പ് ആണെന്നാണ് താരം അന്ന് പറഞ്ഞത്.

എന്നാൽ ഇതിനിടയിൽ ദിലീപിന് ദേശിയ അവാർഡ് മോഹം മൂത്ത് കഥാവശേഷൻ എന്ന ചിത്രം സ്വാന്തം ചിലവിൽ നിര്മിക്കുകയായിരുന്നു എന്നും പല്ലിശേരി പറയുന്നു. ദിലീപിന് കാവ്യയോട് പ്രേമം മൂത്ത് നിൽക്കുന്ന സമയത്താണ് ഖനീഫയോട് ആ ചോദ്യവുമായി കാവ്യാ എത്തുന്നത്. പൃഥ്വിരാജ് എങ്ങനാണ് ആള് എന്ന് ചോദിച്ചായിരുന്നു കാവ്യാ കൊച്ചിൻഖനീഫയെ സമീപിച്ചത്. ഇതോടെ കാവ്യക്ക് പൃഥ്വിയെ ഇഷ്ടമായിരുന്നു എന്നും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതായും വെളിപ്പെട്ട് എന്നാണ് പല്ലിശേരി പറയുന്നത്. ഇതറിഞ്ഞ ദിലീപിന് പൃഥിരാജിനോട് ശത്രുത ഉണ്ടായതായും പല്ലിശേരി പറയുന്നുണ്ട്. ഇതിന്റെ ഭാഗമായി ദിലീപിന്റെ ഭാഗത്തു നിന്നും പൃഥിരാജ് സിനിമകൾ പരാജയപ്പെടുത്താൻ ശ്രമം ഉണ്ടായതായും പല്ലിശേരി പറയുന്നുണ്ട്.

Trending

To Top