Film News

കുടുംബത്തോട് ഏറെ ചേര്‍ന്നു നില്‍ക്കുന്ന ചിത്രമാണ് മരയ്ക്കാര്‍, കീര്‍ത്തി സുരേഷ്

മരയ്ക്കാര്‍ സിനിമയ്ക്കായി ഏറെക്കാലമായി മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. ഡിസംബറിലാണ് ചിത്രത്തിന്റെ റിലീസ്. നിരവധി സുഹൃത്തുക്കളും തലമുറകളും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും മരയ്ക്കാറിനുണ്ട്. ഇപ്പോള്‍ കീര്‍ത്തിയുടെ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

കീര്‍ത്തിയുടെ വാക്കുകള്‍,

കുടുംബത്തോട് ഏറെ ചേര്‍ന്നു നില്‍ക്കുന്ന ചിത്രമാണ് മരയ്ക്കാര്‍. ഞാനും അച്ഛനും ചേച്ചിയും സിനിമയുടെ ഭാഗമാണ്. ചേച്ചി രേവതി സംവിധാനം വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അച്ഛന്‍ സുരേഷ്‌കുമാര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഞാനും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ ആര്‍ച്ച എന്ന കഥാപാത്രത്തെ ആണ് കീര്‍ത്തി സുരേഷ് അവതരിപ്പിക്കുന്നത്.
ആദ്യ ചിത്രം ഗീതാഞ്ജലി ആയിരുന്നു. മോഹന്‍ലാല്‍ ആയിരുന്നു ഇതിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രിയദര്‍ശന്‍ ആയിരുന്നു ഈ സിനിമയുടെ സംവിധായകന്‍. ഈ ചിത്രത്തിന് ശേഷം ഇവര്‍ രണ്ടുപേരും ആയി വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മരയ്ക്കാര്‍ എന്ന പ്രത്യേകതയുമുണ്ട്. അതിന്റെ സന്തോഷത്തിലാണ് താന്‍. മലയാളസിനിമയില്‍ എത്തുമ്പോള്‍ രണ്ടാമത്തെ വീട്ടിലെത്തുന്നത് പോലെയാണ് . എല്ലാവരും എനിക്ക് അറിയാവുന്നവര്‍ ആണ്. ഇത്ര വലിയ ഒരു സിനിമയില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു.

Trending

To Top