മുംബൈയിൽ വരുൺ ധവാനൊപ്പം ഓട്ടോറിക്ഷയില്‍ കറങ്ങി മലയാളത്തിന്റെ കീ‌ർത്തി, വീഡിയോ വൈറൽ

ബോളിവുഡ് താരം വരുൺ ധവാനൊപ്പം മുംബൈയിൽ ഓട്ടോറിക്ഷയില്‍ കറങ്ങുന്ന കീർത്തി സുരേഷിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. വരുൺ ധവാന്റെ നായികയായി തന്റെ ബോളിവുഡ് അരങ്ങേറ്റം സൂപ്പറാക്കാൻ ഒരുങ്ങുകയാണ് മലയാളത്തിന്റെ സ്വന്തം കീർത്തി. ഇരുവരും…

ബോളിവുഡ് താരം വരുൺ ധവാനൊപ്പം മുംബൈയിൽ ഓട്ടോറിക്ഷയില്‍ കറങ്ങുന്ന കീർത്തി സുരേഷിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. വരുൺ ധവാന്റെ നായികയായി തന്റെ ബോളിവുഡ് അരങ്ങേറ്റം സൂപ്പറാക്കാൻ ഒരുങ്ങുകയാണ് മലയാളത്തിന്റെ സ്വന്തം കീർത്തി. ഇരുവരും ഈ ചിത്രത്തിന്റെ ഷൂട്ടിം​ഗുമായി ബന്ധപ്പെട്ട് ഇപ്പോൾ മുംബൈയിലാണ്.

ഈ തിരക്കിൽ നിന്ന് മാറി, താരങ്ങൾ ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ പാപ്പരാസികളാണ് വീഡിയോ പകർത്തിയത്. 2019 ൽ ജീവയെ നായകനാക്കി ‘കീ’ എന്ന ചിത്രമൊരുക്കിയ കലീസ് ആണ് ബോളിവുഡ് ഏറെ പ്രതീക്ഷ അർപ്പിച്ചിട്ടുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്–അറ്റ്‍ലി ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രമായ ‘തെരി’യുടെ ഹിന്ദി റീമേക്ക് ആണ് ഈ സിനിമയെന്നും റിപ്പോർട്ടുകളുണ്ട്. വിഡി18 എന്നാണ് താൽക്കാലികമായി ചിത്രത്തിനു നൽകിയിരിക്കുന്ന പേര്. മുരാട് ഖേതാനി, പ്രിയ അറ്റ്‍ലി എന്നിവർ ചേര്‍ന്നാണ് നിർമാണം. ചിത്രം അടുത്ത വർഷം മെയ് മാസം തിയറ്ററുകളിലെത്തും.