കെജിഎഫും കമ്മ്യൂണിസ്റ്റുകാരും: അമാനികനായ ഒരാള്‍ ഒറ്റയ്ക്ക് നേടിയെടുത്തതല്ല, ആയിരങ്ങള്‍ ചോരകൊടുത്ത് നേടിയതാണ് കെ.ജി.എഫിലെ സ്വാതന്ത്ര്യമെന്ന് ചരിത്രം

കെ.ജി.എഫ് രണ്ടാം ഭാഗം വന്‍ വിജയകരമായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുമ്പോള്‍ കെ.ജി.എഫിന്റെ ചരിത്രം വീണ്ടും ചര്‍ച്ചയാകുന്നു. ലോകത്തെ രണ്ടാമത്തെ വലിയ സ്വര്‍ണ ഖനിയുടെ പ്രവര്‍ത്തനങ്ങളും അവിടെ അരങ്ങേറിയിരുന്ന കൊടും ക്രൂരതകളും, ഒപ്പം ആ ക്രൂരതകള്‍ക്കെതിരെ…

കെ.ജി.എഫ് രണ്ടാം ഭാഗം വന്‍ വിജയകരമായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുമ്പോള്‍ കെ.ജി.എഫിന്റെ ചരിത്രം വീണ്ടും ചര്‍ച്ചയാകുന്നു. ലോകത്തെ രണ്ടാമത്തെ വലിയ സ്വര്‍ണ ഖനിയുടെ പ്രവര്‍ത്തനങ്ങളും അവിടെ അരങ്ങേറിയിരുന്ന കൊടും ക്രൂരതകളും, ഒപ്പം ആ ക്രൂരതകള്‍ക്കെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളുമാണ് ചര്‍ച്ചയാകുന്നത്.

കെ.ജി.എഫില്‍ നടന്ന സമര പോരാട്ടങ്ങളിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തുമ്പോള്‍ ആ സമര പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഇടതുപക്ഷ സംഘടനകളുടെ പ്രബലമായ പങ്കാളിത്തം ചരിത്ര താളുകളില്‍ ലഭ്യമാണ്. ഇൗ ചരിത്രം അടങ്ങിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമാനികനായ ഒരാള്‍ ഒറ്റയ്ക്ക് നേടിയെടുത്തതല്ല, ആയിരങ്ങള്‍ ചോരകൊടുത്ത് നേടിയതാണ് കെ.ജി.എഫിലെ സ്വാതന്ത്ര്യമെന്ന് ചരിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. വിവേക് എം. എന്നയാളുടെ പേരിലാണ് കുറിപ്പ് പ്രചരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണ രൂപം:

കെ ജി എഫ് എന്ന് സിനിമയില്‍ അല്ലാതെ കേട്ടിട്ടുണ്ടോ നിങ്ങള്‍ ?

കെ.ജി.എഫ് രക്തസാക്ഷി ദിനം നവംബര്‍ 4

1880ട് കൂടി കെ.ജി.എഫില്‍ തുടങ്ങിയ സ്വര്‍ണ്ണ ഖനനം തൊഴിലാളികളെ അത്യന്തം ചൂഷണം ചെയ്തും നരകിപ്പിച്ചുമാണ് മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നത്. 12 മണിക്കൂറില്‍ കൂടുതല്‍ അപകടകരമായ അവസ്ഥയില്‍ ജോലി ചെയ്യേണ്ടി വന്നിരുന്ന തൊഴിലാളികള്‍ക്ക് നാമമാത്രയായ കൂലിയാണ് ലഭിച്ചിരുന്നത്. ഈ അവസ്ഥയില്‍ നിന്നും രക്ഷപ്പെട്ട് പുറത്തുപോകുന്നവരെ കണ്ടുപിടിച്ച് തിരികെ കൊണ്ട് വന്ന് കഷ്ട്ടപ്പെടുത്തുന്ന തൊഴില്‍ സംവിധാനം, എന്നതിനുപരി ഒരു ജയില്‍ സംവിധാനമായിരുന്നു ആ കാലത്ത് അവിടെ നിലനിന്നിരുന്നത് എന്നു പറയാം.

ചങ്ങലയും കൈവിലങ്ങുകളും ഉപയോഗിച്ച് കൊണ്ട് തൊഴിലാളികളെ അടിമകളായി കണക്കാക്കിയിരുന്ന ആ കാലത്ത് തന്നെ ചെറുതും വലുതുമായ ഒരുപാട് സമരങ്ങള്‍ നടത്താന്‍ തൊഴിലാളികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സംഘടിത സ്വഭാവത്തില്‍ ഒരു യൂണിയന്‍ രൂപീകരിക്കാനും, റെജിസ്റ്റര്‍ ചെയ്യാനുള്ള പരിമിതികള്‍ യൂണിയന്‍ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു.

1940ല്‍ സ: കെ എസ് വാസന്‍ ,വി എം ഗോവിന്ദന്‍ എന്നിവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് കെ.ജി.എഫില്‍ എത്തുകയും കോളാറിലെ ഉജ്ജ്വലമായ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. 41ലെ മൈസൂര്‍ ലേബര്‍ ആക്ട് പ്രകാരം നിരവധി യൂണിയനുകള്‍ നിലവില്‍ വരികയും , മാനേജ്‌മെന്റ് യൂണിയനുകളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുപോന്നു. യൂണിയന്‍ നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും വിലക്കുകയും ചെയ്തുകൊണ്ട് യൂണിയന്‍ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു.

1943 ല്‍ നടന്ന ട്രേഡ് യൂണിയന്‍ ഇലക്ഷനില്‍ അങ്ങനെ ചെങ്കൊടി പാറി.1946 ല്‍ 78 ദിവസം നീണ്ട ഖനന തൊഴിലാളികളുടെ സമരം സ: വാസന്റെയും ഗോവിന്ദന്റെയും നേതൃത്വത്തില്‍ നടക്കുകയും തൊഴിലാളികളുടെ 18 ആവശ്യങ്ങള്‍ നേടിയെടുക്കുകയും ചെയ്തു.ഇതിന് പ്രതികാരമായി ബ്രിട്ടീഷ് മാനേജ്‌മെന്റും എതിര്‍ ചേരിയില്‍ നിന്നിരുന്ന യൂണിയനുകളും കൂടി 1946 ചീ്‌ലായലൃ 4 ന് സഖാവ് വാസനെ കൊല്ലാന്‍ ശ്രമിക്കുകയും മാരകമായി കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു.

സഖാവിനെ ആക്രമിച്ച വിവരം തീ പോലെ പടരുകയും , ആയിരത്തോളം തൊഴിലാളികള്‍ മലയാളീ ഗ്രൌണ്ടില്‍ പ്രതിഷേധിക്കാനായി ഒത്തുചേരുകയും ചെയ്തു. ഈ പ്രതിഷേധത്തിനെ അടിച്ചമര്‍ത്താനായി പോലീസ് തൊഴിലാളികള്‍ക്ക് നേരെ ലാത്തി വീശുകയും വെടിയുതിര്‍ത്തുകയും ചെയ്തു. 6 സഖാക്കളാണ് അന്ന് കൊല്ലപ്പെട്ടത് – സ: രാമയ്യ , സ: കണ്ണന്‍ , സ: ചിന്നപ്പന്‍ , സ: കാളിയപ്പന്‍ , സ: സുബ്രമണി , സ: രാമസ്വാമി. ഒരുപാട് സഖാക്കള്‍ക്ക് പരിക്കേല്‍ക്കുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു . ഇന്ന് കെ.ജി.എഫ് രക്തസാക്ഷിത്ത്വ ദിനത്തിന് 75 വര്‍ഷം തികഞ്ഞിരിക്കുകയാണ്..

1950 കളില്‍ ഫാക്ടറി തൊഴിലാളികളെയും കര്‍ഷകരെയും സംഘടിപ്പിച്ചുകൊണ്ട് ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനവധി സമരങ്ങള്‍ നടത്തി. ഇതിന് നേതൃത്വം നല്‍കിയിരുന്ന സ: വാസന്‍ പിന്നീട് 1952ല്‍ കര്‍ണാടകയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ടു.

സിനിമയില്‍ കാണുന്ന പോലെ അമാനുഷിക ശക്തിയുള്ള ഒരാളെക്കൊണ്ട് തീര്‍ന്നതല്ല ഗഏഎ ലെ തൊഴിലാളികളുടെ മേലുള്ള ചൂഷണം. പേര് പോലും അറിയാത്ത അനേകായിരം രക്‌സ്തസാക്ഷികള്‍ ചോരകൊടുത്തു നേടിയതാണ്. ഒറ്റയ്ക്ക് ഒരാള്‍ക്ക് ഒരു വിപ്ലവവും നടത്താന്‍ കഴിയില്ല.. അതുകൊണ്ടാണ് നമ്മുക്ക് ഈ പാര്‍ട്ടിയുള്ളത്.