Film News

കാളയെ തെളിച്ച് നടു റോഡില്‍ സൂര്യ; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

തമിഴ്നാട്ടിലെ പുതുവര്‍ഷ ദിനമായിരുന്നു വെള്ളിയാഴ്ച. പുതുവര്‍ഷ ദിനത്തില്‍ വ്യത്യസ്തമായ ഒരു വീഡിയോയുമായാണ് നടന്‍ ആരാധകരുടെ മുന്നിലെത്തിയത്. നിരവധി താരങ്ങള്‍ ആരാധകര്‍ക്ക് പുതുവര്‍ഷ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരാധകര്‍ക്ക് പുതുവര്‍ഷ ആഘേഷം നേര്‍ന്നുകൊണ്ടുള്ള നടന്‍ സൂര്യ പോസ്റ്റ് ചെയ്ത വീഡിയോ ആണ് വൈറലായത്. ഒരു കാളയെ തെളിച്ച് കൊണ്ട് റോഡിലൂടെ നടക്കുന്ന സൂര്യയെയാണ് വീഡിയോയില്‍ കാണുക. കാളയെ പിടിച്ചു നടന്നു കൊണ്ടാണ് സൂര്യ പുതുവര്‍ഷ ആശംസ നേര്‍ന്നത്.

View this post on Instagram

 

A post shared by Suriya Sivakumar (@actorsuriya)

 

ജെല്ലിക്കെട്ട് പശ്ചാത്തലമാക്കിയുള്ള വെട്രിമാരന്‍ ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കാളയെ തെളിച്ചുകൊണ്ട് സൂര്യ പുതുവര്‍ഷ ആശംസകള്‍ നേര്‍ന്നത്. സി. എസ് ചെല്ലപ്പയുടെ നോവലിനെ ആധാരമാക്കിയാണ് വെട്രിമാരന്‍ വാടിവാസല്‍ ഒരുക്കുന്നത്. പൊല്ലാതവന്‍, ആടുകളം, വിസാരണൈ, വടചെന്നൈ, അസുരന്‍, വിടുതലൈ എന്നീ സിനിമകള്‍ക്ക് ശേഷം വെട്രിമാരന്‍ ഒരുക്കുന്ന സിനിമ കൂടിയാണ് വാടിവാസല്‍.

ജെല്ലിക്കെട്ട് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ടെസ്റ്റ് ഷൂട്ട് ആരംഭിച്ചിരിക്കുകയാണ്. നൂറ് ജെല്ലിക്കെട്ട് കാളകളെ അണിനിരത്തിയാണ് ചിത്രീകരണം നടക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. സൂര്യയുടെ സിനിമ ജീവിതത്തില്‍ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കും വാടിവാസല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. വരാനിരിക്കുന്ന തമിഴ് സിനിമകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് വാടിവാസല്‍. വി സി ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിവി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

എതിര്‍ക്കും തുനിന്തവന്‍ എന്ന പാണ്ഡിരാജ് ചിത്രത്തിലാണ് സൂര്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. പാണ്ഡിരാജ് സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് 10നാണ് റിലീസ് ചെയ്തത്. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്തെ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക. സത്യരാജ്, സരണ്യ പൊന്നവണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. സൂരറൈ പോട്ര്, ജയ് ഭീം എന്നീ സിനിമകള്‍ ഒടിടി റിലീസായെത്തി മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.

Trending

To Top