Film News

മീനയുടെ ഭര്‍ത്താവ് മരിച്ചത് കൊവിഡ് കാരണം അല്ല!.. പരിഭ്രാന്തി പരത്തരുതെന്ന് ഖുശ്ബു

തെന്നിന്ത്യയുടെ പ്രിയ നടി മീനയുടെ ഭര്‍ത്താവിന്റെ മരണത്തിന്റെ നടുക്കത്തിലാണ് സിനിമാ ലോകവും ആരാധകരും. മീനയുടെ ഭര്‍ത്താവ് കൊവിഡ് പിടിപെട്ടാണ് മരിച്ചത് എന്നാണ് വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നത്. എന്നാല്‍ മരിക്കുമ്പോള്‍ അദ്ദേഹം കൊവിഡ് ബാധിതന്‍ അല്ലായിരുന്നു എന്ന് ചൂണ്ടിക്കാട്ടി വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ നടി ഖുശ്ബു. മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ കൊവിഡ് ബാധയേറ്റാണ് മരിച്ചത് എന്നത് തെറ്റായ വാര്‍ത്തയാണ് എന്നാണ് ഖുശ്ബു പറയുന്നത്.

തന്റെ ഔദ്യോഗിക പേജ് വഴിയാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. മൂന്നു മാസം മുമ്പാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിനു കോവിഡ് ബാധിച്ചത് എന്നും കോവിഡ് കാരണം ശ്വാസകോശത്തിന്റെ അവസ്ഥ മോശമായിരുന്നു എന്നും എന്നാല്‍ മരണപ്പെടുമ്പോള്‍ അദ്ദേഹം കൊവിഡ് ബാധിന്‍ അല്ലായിരുന്നു എന്നും ഖുശ്ബു അറിയിക്കുന്നു. അതുകൊണ്ട് തന്നെ മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ വാര്‍ത്തകള്‍ കൊടുക്കണം എന്ന് താന്‍ അഭ്യര്‍ത്ഥിക്കുന്നതായും ഖുശ്ബു പറയുന്നു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് വിദ്യാസാഗര്‍ മരിച്ചതെന്നും വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ അല്‍പം കൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നാണ് താരം പറയുന്നത്. ശരിയാണ് നമ്മള്‍ ജാഗ്രത പാലിക്കണം എന്നും അല്ലാതെ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുത് എന്നും താരം തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നു. അതേസമയം, മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ മീനയ്ക്കും മകള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നായിരുന്നു ഖുശ്ബു കുറിച്ചത്.

രാവിലെ തന്നെ ഹൃദയം പിളര്‍ക്കുന്ന വാര്‍ത്ത. മീനയുടെ ഭര്‍ത്താവ് സാഗര്‍ ഇനിയിലിലെന്ന സത്യം ഉള്‍ക്കൊള്ളാനാകുന്നില്ല. വര്‍ഷങ്ങളായി ശ്വാസകോശ രോഗങ്ങള്‍ക്കു ചികിത്സ തേടുന്നുണ്ടായിരുന്നു. മീനയ്ക്കും അവളുടെ മകള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു. ജീവിതം ക്രൂരമാണ്. ദുഃഖം മറയ്ക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല”എന്നാണ് ഖുശ്ബു മരണ വാര്‍ത്ത അറിഞ്ഞതോടെ ട്വീറ്റ് ചെയ്തത്.

Trending

To Top