Film News

സിനിമാ ചിത്രീകരണത്തിനിടെ സുരേഷ് ഗോപി ആശുപത്രിയിൽ? വാർത്തയുടെ വാസ്തവം ഇതാണ്

നടൻ സുരേഷ് ഗോപി സിനിമാ ചിത്രീകരണത്തിനിടെ ആശുപത്രിയിൽ എന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ‘ഗരുഡൻ’ ചിത്രത്തിന്റെ അണിയറപ്രവർത്തകർ വ്യക്തമക്കി. സിനിമയുടെ ഷൂട്ടിംഗിനിടെ പതിവ് പരിശോധനകൾ നടത്താൻ വേണ്ടിയാണ് സുരേഷ് ഗോപി ആശുപത്രിയിലെത്തിയതെന്നും സിനിമയുടെ അണിയറപ്രവർത്തകർ വ്യക്തമക്കി.

കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ എല്ലാം സാധാരണ നിലയിലാണെന്ന് കണ്ടതോടെ താരം ആശുപത്രി വിട്ട് ലൊക്കേഷനിൽ എത്തി ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു. സുരേഷ് ഗോപിക്കൊപ്പം ബിജു മേനോനും കേന്ദ്ര കഥാപാത്രമാകുന്ന സിനിമയാണ് ഗരുഡൻ. നവാഗതനായ അരുൺ വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ടി അഭിരാമിയും ചിത്രത്തിൽ മുഖ്യ കഥാപാത്രമായി എത്തുന്നുണ്ട്.സംവിധായകൻ മിഥുൻ മാനുവൽ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ സിദ്ദിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ, തലൈവാസൽ വിജയ്, ദിവ്യാ പിള്ള, മേജർ രവി, ജയിസ് ജോസ്, നിഷാന്ത് സാഗർ, രഞ്ജിത്ത് കാൽപ്പോൾ എന്നിവരാണ് മറ്റ് താരങ്ങൾ. ലീഗൽ ത്രില്ലർ എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ഗരുഡൻ.

 

Trending

To Top