Film News

വ്യാജവാർത്തയെ കുറിച്ച് തുറന്നുപറഞ്ഞ് നടി രശ്മി സോമൻ!

വികെ പ്രകാശ് സംവിധാനം ചെയ്തിരിക്കുന്ന ലൈവ് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് തിരിച്ചുവന്നിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം രശ്മി സോമൻ. വ്യാജ വാർത്തകളുണ്ടാക്കുന്ന പ്രശ്നമാണ് വികെപിയുടെ ലൈവ് എന്ന സിനിമയുടെ പ്രമേയം.ഇപ്പോഴിതാ യഥാർത്ഥ ജീവിതത്തിൽ തന്നെക്കുറിച്ച് വന്നൊരു വ്യാജ വാർത്തയെക്കുറിച്ചും അതുണ്ടാക്കിയ പ്രത്യാഘാതങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് രശ്മി സോമൻ.


ഇത് നടന്നത് കുറച്ചുനാളുകൾക്ക് മുമ്പാണ്, ഈ സംഭവം തുടങ്ങുന്നതിങ്ങനെയാണ്, അടുത്തിടെ എന്റെ കസിന്റെ കാർ ആക്സിഡന്റായിരുന്നു. ഞാൻ ഹെൽപ്പ് ചെയ്യാൻ ചെന്നതാണ്. പക്ഷേ പേര് വന്നത് രശ്മി സോമന്റെ കാർ ഒരു പയ്യനെ ഇടിച്ചു എന്നാണ്. അത് കേട്ട് ഞാൻ ശരിക്കും ഞെട്ടി. എന്റെ വീട് ഗുരുവായൂരാണ്. കസിൻ വണ്ടി ഓടിച്ച് പോകവെ ഒരു കുട്ടി കാർ ക്രോസ് ചെയ്തു. ഇവൻ നിർത്തിയെങ്കിലും കുട്ടി വീണു. ഉടൻ തന്നെ അവർ ആശുപത്രിയിൽ കൊണ്ട് പോയിരുന്നു.

ഞാൻ ആശുപത്രിയിൽ പോയി. അത് കഴിഞ്ഞ് പൊലീസ് സ്റ്റേഷനിൽ ചെല്ലണമായിരുന്നു .ഞങ്ങളെല്ലാരും പൊലീസ് സ്റ്റേഷനിൽ ചെന്നു. അതേ സമയം ആരാണ് ഇത്തരത്തിലുള്ള ഒരു ന്യൂസ് കൊടുത്തതെന്ന് എനിക്കറിയില്ല. പിറ്റേ ദിവസം എന്റെ പേരിൽ ഈ വാർത്ത പേപ്പറിൽ വന്നു. എന്റെ വീട്ടിലേക്ക് ഒരുപാട് കോളുകൾ വന്നു. റിപ്പോർട്ടറെ വിളിച്ച് ഇതൊന്ന് മാറ്റിക്കൊടുക്കുമോ എന്ന്‌ചോദിച്ചപ്പോൾ പുള്ളി എന്നോട് പറഞ്ഞത് അതൊന്നും സാരമില്ല ഒരു ദിവസം കൊണ്ട് ഈ വാർത്തയൊക്കെ മാറിക്കോളും എന്നാണെന്നും നടി രശ്മി സോമൻ പറഞ്ഞു

 

Trending

To Top