കിഷ്‌കിന്ധാകാണ്ഡം ആസിഫ് അലിയും അപർണ്ണാ ബാലമുരളിയും ഒന്നിക്കുന്ന ചിത്രത്തിന് തുടക്കമായി!

യുവതാരങ്ങളായ ആസിഫ് അലി, അപർണ്ണാ ബാലമുരളി ഒന്നിക്കുന്ന ‘കിഷ്‌കിന്ധാകാണ്ഡ’ത്തിന് തുടക്കമായി. ചെർപ്പുളശ്ശേരിക്കടുത്ത്, വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് കിഷ്‌കിന്ധാകാണ്ഡം തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചത്. ദിൻജിത്ത് അയ്യത്താൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.കക്ഷി അമ്മിണിപ്പിള്ളക്കു…

യുവതാരങ്ങളായ ആസിഫ് അലി, അപർണ്ണാ ബാലമുരളി ഒന്നിക്കുന്ന ‘കിഷ്‌കിന്ധാകാണ്ഡ’ത്തിന് തുടക്കമായി. ചെർപ്പുളശ്ശേരിക്കടുത്ത്, വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് കിഷ്‌കിന്ധാകാണ്ഡം തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചത്. ദിൻജിത്ത് അയ്യത്താൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.കക്ഷി അമ്മിണിപ്പിള്ളക്കു ശേഷം ദിൻജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.


അഭിനേതാക്കളായ വിജയരാധവനും അശോകനും ആദ്യ ഭദ്രദീപം തെളിയിച്ചുകൊണ്ടാണ് സിനിമയ്ക്ക് തുടക്കം കുറിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ്പു നൽകിയത് നടൻ ദേവദേവനാണ്.വിജയരാഘവൻ, അശോകൻ, ജഗദീഷ്, നിഴൽകൾ രവി, നിഷാൻ,മേജർ രവി, വൈഷ്ണവി രാജ്, കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് താരങ്ങൾ

ഈ ചിത്രം ഗുഡ്വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജാണ് നിർമ്മിക്കുന്നത്.ഗുഡ്വിൽ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന 26-മത് ചിത്രമാണിത്.ബാഹുൽ രമേശിന്റേതാണു തിരക്കഥ’യും ഛായാഗ്രഹണവും, എഡിറ്റിംഗ് സൂരജ് ഇ എസ്. ചെർപ്പുളശ്ശേരി, ധോണി, മലമ്പുഴ, പാലക്കാട് ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം. കലാസംവിധാനം സജീഷ് താമരശ്ശേരി, മേക്കപ്പ് റഷീദ് അഹമ്മദ്, കോസ്റ്റ്യും ഡിസൈൻ സമീറാസനീഷ്‌.
വനമേഖലയോടു ചേർന്ന കഥാപശ്ചാത്തലമുള്ള ഫാമിലി ഡ്രാമയാണ് ചിത്രം