വിനീത് ശ്രീനിവാസൻ ചിത്രം കുറുക്കന്റെ പുതിയ പോസ്റ്റർ കാണാം!

നവാഗതനായ ജയലാൽ ദിവാകരൻ വിനീത്ശ്രീനിവാസൻ, ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന സിനിമയാണ് കുറുക്കൻ. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് സിനിമയുടെ അണിയറക്കാർ. സിനിമയൽ വിനീത്…

നവാഗതനായ ജയലാൽ ദിവാകരൻ വിനീത്ശ്രീനിവാസൻ, ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന സിനിമയാണ് കുറുക്കൻ. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് സിനിമയുടെ അണിയറക്കാർ. സിനിമയൽ വിനീത് പോലീസ് വേഷത്തിലാണ് എത്തുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ശ്രീനിവാസൻ സിനിമയിൽ തിരിച്ചെത്തുന്ന ചിത്രമാണ് കുറുക്കൻ. അസുഖബാധിതനായതിനാൽ താരം സിനിമയിൽ നിന്ന്് ഏറെക്കാലം വിട്ടുനിന്നിരുന്നു. മനോജ് റാം സിങ്ങാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംവിധായകനായ ജിബു ജേക്കബ്ബാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. രഞ്ജൻ ഏബ്രഹാം എഡിറ്റിംഗ് നിർവഹിക്കുന്നു.

 

ശ്രുതി ജയൻ, സുധീർ കരമന, മാളവികാ മേനോൻ, അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, ജോൺ, ബാലാജി ശർമ്മ ,കൃഷ്ണൻ ബാലകൃഷ്ണൻ, അസീസ് നെടുമങ്ങാട് നന്ദൻ, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജാ ഈണം നൽകുന്നത്. വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമ്മിക്കുന്ന സിനിമയാണ് കുറുക്കൻ