Film News

ഇന്നത്തെ പല ആര്‍ട്ടിസ്റ്റുകള്‍ക്കും ഇല്ലാത്ത കമ്മിറ്റ്‌മെന്റ് അവര്‍ക്കുണ്ട്! – കോട്ടയം നസീര്‍

മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാറുകളാണ് മമ്മൂട്ടിയും മോഹന്‍ലാലും. സ്വന്തം ജോലിയോടും കഥാപാത്രങ്ങളോടും ഇരുവരും കാണിക്കുന്ന അര്‍പ്പണമനോഭാവം വരും തലമുറയ്ക്കും പാഠമാണ്. ഇപ്പോഴിതാ ഇരുവരേയും കുറിച്ച് നടന്‍ കോട്ടയം നസീര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ വര്‍ക്കിനോട് കാണിക്കുന്ന കമ്മിറ്റ്‌മെന്റ് എത്രത്തോളമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കോട്ടയം നസീര്‍.

ഇത് തനിക്ക് സംഭവിച്ച അനുഭവവും അത്ഭുതവുമാണെന്നും കോട്ടയം നസീര്‍ പറയുന്നു. താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയ്ക്ക് വേണ്ടി താന്‍ ഒരു സ്‌കിറ്റ് സംവിധാനം ചെയ്തിരുന്നു മോഹന്‍ലാലിനേയും മമ്മൂട്ടിയേയും വെച്ചാണ് അത് ചെയ്തത്. ആ പരിപാടിയുടെ റെക്കോര്‍ഡിംഗിന് വേണ്ടി രണ്ട് പേരോടും പ്രാക്ടീസിന് എത്തിച്ചേരാന്‍ ഉള്ള സമയം പറഞ്ഞപ്പോള്‍.. രണ്ട് പേരും കൃത്യസമയത്ത് തന്നെ എത്തിയെന്നാണ് കോട്ടയം നസീര്‍ പറഞ്ഞത്.. സാധാരണ ഒരു കാര്യത്തിന് വേണ്ടി എത്താന്‍ പറഞ്ഞാല്‍ ഇപ്പോഴത്തെ പല ആര്‍ട്ടിസ്റ്റുകളും സമയത്തിന് എത്തില്ല..’

എല്ലാരും എന്നല്ല.. കുറച്ച് പേര്‍.. പറഞ്ഞ സമയത്തിലും വൈകിയാണ് എത്തുന്നത്. എന്നാല്‍ മമ്മൂക്കയും ലാലേട്ടനും പറഞ്ഞ സമയത്ത് എത്തിയിരിക്കും.. അന്ന് അവര്‍ ഒരുമിച്ച് പറഞ്ഞ സമയത്ത് എത്തിയത് എന്നെ അത്ഭുതപ്പെടുത്തി.. ഒരു സ്‌കിറ്റിനോട് പോലും അവര്‍ രണ്ടുപേരും കാണിക്കുന്ന കമ്മിറ്റ്‌മെന്റ് തന്നെ ഞെട്ടിച്ചു എന്നാണ് കോട്ടയം നസീര്‍ പറയുന്നത്.

അതേസമയം, റോഷാക്ക് എന്ന സിനിമയില്‍ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച് പ്രേക്ഷകരുടെ കൈയ്യടി നേടിയിരിക്കുകയാണ് കോട്ടയം നസീര്‍. സിനിമയില്‍ ഒരു പ്രധാന സീരിയസ് വേഷം കൈകാര്യം ചെയ്താണ് കോട്ടയം നസീര്‍ എത്തിയിരുന്നത്.

Trending

To Top