Film News

ഇപ്പോൾ താമസിക്കുന്നത് വീണയുടെ വീട്ടിലാണ്, വീണയും വിവേകും പറയുന്നു

സോഷ്യൽ  മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് വീണയും വിവേകും.  വളരെ പെട്ടന്ന് ആണ് ഇരുവരും സോഷ്യൽ മീഡിയയിൽ കൂടി ആരാധകരെ സ്വന്തമാക്കിയത്. കുറച്ച് നാളുകൾ കൊണ്ട് ഈ ദമ്പതികൾക്ക് സോഷ്യൽ മീഡിയ ഇൻഫ്ളുവന്സർസ് ആകാൻ  കഴിഞ്ഞു എന്നതാണ് ശ്രദ്ധേയമായ കാര്യം. നിരവധി വിഡിയോകൾ ആണ് ഇവർ ഇതിനോടകം ചെയ്തത്. സമൂഹത്തിനു  നല്ല സന്ദേശങ്ങൾ നൽകുന്ന വിഡിയോകൾ ആണ് ഇരുവരും ചെയ്യാറുള്ളത്.  ഇതിനിടയിൽ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ടും ഈ താര ദമ്പതികൾ എത്താറുണ്ട്. ഇപ്പോഴിത ഇത്തരത്തിൽ തങ്ങളുടെ കുടുംബ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് വിവേകും വീണയും.

വീണയും ഞാനും ഒരു സ്കൂളിൽ പഠിച്ചവർ ആണ്.  എന്നാൽ ഞങ്ങളുടെ ഒരു പ്രണയ വിവാഹം ആണ് എന്നൊന്ന് പറയാൻ പറ്റില്ല. 2010 ൽ ആണ് ഞാൻ വീണയെ കാണുന്നത്. എന്നാൽ അന്ന് വീണയെ ഇഷ്ട്ടമായി എങ്കിലും അവളോട് അത് തുറന്നു പറഞ്ഞില്ല. ഞാൻ എന്റെ അമ്മയോട് ആയിരുന്നു അത് പറഞ്ഞത്. ‘അമ്മ എന്നോട് പറഞ്ഞത് ഇപ്പോൾ പറയണ്ട എന്നാണ്. അത് കഴിഞ്ഞു ഞാൻ ഡിഗ്രി ഒക്കെ കിട്ടി ജോലി വാങ്ങി കഴിഞ്ഞപ്പോൾ ഞാൻ വീണയുടെ വീട്ടിൽ പോയി കാര്യംപറഞ്ഞു . സ്വാഭാവികമായും ഒരു പയ്യൻ ഇങ്ങനെ പറയുമ്പോൾ പെൺകുട്ടികളുടെ വീട്ടുകാർ എങ്ങനെയാണോ പ്രതികരിക്കുന്നത് അത് പോലെ തന്നെയാണ് വീണയുടെ വീട്ടിൽ നിന്നും ലഭിച്ചത്.

വീണയുടെ ‘അമ്മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. അച്ഛൻ ഗൾഫിൽ ആയിരുന്നു. അങ്ങനെ അവർ എന്നെ പറ്റി അന്വേഷിക്കുകയും വീണയുടെ അച്ഛൻ നാട്ടിൽ വന്നപ്പോൾ  വിവാഹ നിശ്ചയം നടത്തുകയും ചെയ്തു. പിന്നെ കാര്യങ്ങൾ എല്ലാം നന്നായി തന്നെ മുന്നോട്ട് പോയി. ഞങ്ങൾ പ്രവാസികൾ ആയിരുന്നു. വിദേശത്തെ ജോലി നഷ്ടപ്പെടാൻ കാരണവും മലയാളികളുടെ പാര ആയിരുന്നു. എന്നാൽ ജോലി പോയപ്പോൾ മറ്റൊരു ജോലി അന്വേഷിക്കാതെ ഞങ്ങൾ സോഷ്യൽ മീഡിയയിലേക്ക് ആണ് തിരിഞ്ഞത്. ഞങ്ങളുടെ വഴി അതാണെന്ന് ഞങ്ങള്ക് മനസ്സിലായി. ഞങ്ങൾ ഇപ്പോൾ വീണയുടെ വീട്ടിൽ ആണ് നിൽക്കുന്നത്. വീഡിയോ എടുക്കാനും  മറ്റും ഇവിടെ ആണ് കംഫർട്ട്. വീട്ടുകാരും ഞങ്ങൾക്ക് ഒപ്പം കട്ടയ്ക്ക് തന്നെ ആണ് നിൽക്കുന്നത് എന്നും വീണയും വിവേകും പറയുന്നു.

Trending

To Top