Film News

ആ സിനിമകൾ വിജയിക്കാഞ്ഞതിൽ എനിക്ക് ഭ്രാന്ത് പോലും പിടിച്ചു! ഇന്നും ആ സംഭവം ഞാൻ ഞെട്ടലോടെയാണോർക്കുന്നത് ,ലാൽ ജോസ് 

കുടുംബ പ്രേഷകർക്കും, യുവാക്കൾക്കും ഒരുപാടു ഇഷ്ട്ടപെടുന്ന സിനിമകൾ സംവിധാനം ചെയ്യ്ത സംവിധായകനാണ ലാൽ ജോസ്, ഇപ്പോൾ തന്റെ ജീവിതത്തെ ഉലച്ച സംഭവത്തെ കുറിച്ചും പരാചയപെട്ട രണ്ടു ചിത്രങ്ങളെ കുറിച്ചും തുറന്നു പറയുകയാണ്. അന്ന് താൻ സംവിധാനം ചെയ്യ്ത മീശമാധവൻ  വലിയ ഹിറ്റ് ആയിരുന്നു നേടി തന്നത്, അതിനു ശേഷം ചെയ്യ്ത പട്ടാളവും, രസികനും വിജയിച്ചതുമില്ല, ശരിക്കും ജീവിതത്തിൽ വലിയ നഷ്ട്ടം സംഭവിച്ച സമയം

ആ രണ്ടു ചിത്രങ്ങളും പരാചയപെട്ടതോടെ എനിക്ക് ഡിപ്രെഷൻ തന്നെ സംഭവിച്ചു, രാത്രിയിൽ ഉറങ്ങാറില്ല, ആരോടും ഒന്നും മിണ്ടില്ല, വല്ലാത്ത ഏകാന്തത. ഞാൻ വീട്ടിൽ കഴിഞ്ഞത് വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു, ശരിക്കും ഭ്രാന്ത് ആയെന്നു തന്നെ പറയാം, എന്റെ ഈ അവസ്ഥ കണ്ടു ഭാര്യ അവളുടെ അച്ഛനോട് വിവരം പറഞ്ഞു, അങ്ങനെ അവർ എന്നെ ഒരു വൈദ്യനെ കാണിച്ചു, അദ്ദേഹം ഒരു ചൂർണ്ണം തന്നു

ആ ചൂർണം പാലിൽ കഴിക്കണം,പിന്നെ ഒരു എണ്ണയും, അങ്ങനെ എനിക്ക് അവർ തന്നു, ശരിക്കും എന്റെ മാനസികാവസ്ഥ അവരെ ഒരുപാടു വേദനിപ്പിച്ചു കാണും, എനിക്ക് പക്ഷെ ഒന്നും ഓർമ്മയില്ല, അങ്ങനെ ഒരാഴ്ച് അത് കഴിച്ചു, എന്തോ ഒരു ദിവസം ഫുൾ ഞാൻ ഉറക്കം തന്നെ, അത് വൈദ്യൻ വീട്ടുകാരോട് പറഞ്ഞിരുന്നു, എന്തയാലും ഞാൻ നോർമൽ ആകാൻ തുടങ്ങി, പിന്നീട ആ വൈദ്യനെ കാണാൻ പോയി, അദ്ദേഹത്തോടു ഞാൻ പറഞ്ഞു ആ ചൂർണം കൊള്ളാം, അദ്ദേഹം പറഞ്ഞു അത് വേണ്ട കാരണം അത് മാനസിക നില തെറ്റുന്നവർക്ക് കൊടുക്കുന്ന ഒന്നാണ്, അപ്പോൾ മനസിലായി കാണുമല്ലോ എന്റെ അവസ്ഥ , ഇന്നും അത് ഞാൻ ഞെട്ടലോടെയാണോർക്കുന്നത്  ലാൽ ജോസ് പറയുന്നു.

 

Trending

To Top