Film News

ചിത്ര ചേച്ചിയ്‌ക്കൊപ്പം അമൃതയും ഗോപിസുന്ദറും..! സന്തോഷം എന്ന് ആരാധകര്‍

ആരാധകരുടെ പ്രിയ ഗായിക ചിത്രയ്‌ക്കൊപ്പം നില്‍ക്കുന്ന അമൃതയുടേയും ഗോപിസുന്ദറിന്റേയും ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് ചിത്രചേച്ചി എന്ന് കുറിച്ചുകൊണ്ട് ഇവര്‍ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. മൂവരും പരസ്പരം സംസാരിച്ച് വിശേഷങ്ങള്‍ പങ്കിടുന്ന ഫോട്ടോകള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

നിങ്ങളെ ഒപ്പം കണ്ടതില്‍ സന്തോഷം എന്നാണ് ആരാധകര്‍ ഫോട്ടോയ്ക്ക് കമന്റായി കുറിയ്ക്കുന്നത്. പ്രണയം തുറന്ന് പറഞ്ഞതിന് ശേഷം പാട്ടിന്റെ ലോകത്ത് സജീവമായിരിക്കുകയാണ് അമൃതയും ഗോപി സുന്ദറും. ഇപ്പോഴാണ് എനിക്ക് ഞാന്‍ ആഗ്രഹിച്ച ഒരു ജീവിതം ലഭിച്ചത് എന്നാണ് അമൃത ഗോപിസുന്ദറിനൊപ്പമുള്ള ജീവിതത്തെ കുറിച്ച് പറഞ്ഞത്. ഇപ്പോള്‍ കുടുംബത്തിലേക്ക് തിരിച്ച് വന്ന ഫീല്‍ ആണ് എനിക്ക് എന്നും അമൃത പറഞ്ഞിരുന്നു.

അമൃതയുടെ സഹോദരിയും അച്ഛനും എല്ലാം മ്യൂസിക് ഫീല്‍ഡ് തന്നെയാണ് ഇപ്പോള്‍ തനിക്ക് ജീവിതപങ്കാളിയായി കൂടി അത്തരത്തില്‍ ഒരു വ്യക്തിയെ ലഭിച്ചു.. എന്നാണ് അമൃത പറഞ്ഞത്. ഭര്‍ത്താവ് എന്നാണ് അമൃത ഗോപിസുന്ദറിനെ കുറിച്ച് വിശേഷിപ്പിക്കുന്നത്. യാത്രകളിലും കൂടെയുള്ള ഓരോ നിമിഷവും ഞങ്ങള്‍ സംസാരിക്കുന്നത് പോലും മ്യൂസികിനെ കുറിച്ച് ആണെന്നും അമൃത പറഞ്ഞിരുന്നു..

 

View this post on Instagram

 

A post shared by AMRITHA SURESSH (@amruthasuresh)

അമൃതയും ഗോപിസുന്ദറും ഒത്തുള്ള മ്യൂസിക് ആല്‍ബങ്ങളും മ്യൂസിക് ഷോകളും പ്രശസ്തി നേടുകയാണ്. ഇവരുവരും ഒന്നിച്ച് വിദേശഷോകളിലും സജീവമാണ്. ഇനിയും സംഗീത ലോകത്ത് ഒരുപാട് സംഭാവനകള്‍ അമൃതയില്‍ നിന്നും ഗോപിസുന്ദറില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

Trending

To Top