കര്‍ത്തവ്യമോ! എന്തുവാടാ അത്…! രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ച് ചാക്കോച്ചന്‍!!

പ്രിയ താരങ്ങളുടെ ഓരോ വിശേഷവും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ സിനിമാ രംഗത്തുള്ള തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഉള്ള ഒരു പഴയകാല വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ഒരു ഫ്‌ലൈറ്റില്‍ നിന്നുള്ള വീഡിയോ ആണിത്. മഴവില്‍ അഴകില്‍ എന്ന പരിപാടിയ്ക്ക് വേണ്ടി താരങ്ങള്‍ ഒന്നടങ്കം നടത്തിയ വിദേശ യാത്രയില്‍ നിന്നുള്ള രസകരമായ ഒരു ഭാഗമാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വീഡിയോ ആണിത്. കുസൃതിക്കാരായ കൂട്ടുകാര്‍ ഒപ്പം ഉണ്ടാവുമ്പോള്‍ എന്ന് കുറിച്ചാണ്.. നരേന്‍, ജയസൂര്യ, ഫഹദ് ഫാസില്‍ എന്നിവര്‍ക്കൊപ്പമുള്ള വീഡിയോ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിരിക്കുന്നത്. റിമി ടോമി ആയിരുന്നു അന്ന് താരങ്ങളുടെ യാത്രയിലെ വിശേഷങ്ങള്‍ അവതരിപ്പിച്ച് എത്തിയത്. റിമി ചോദിച്ച ചോദ്യത്തിന് മൈക്കിലൂടെ വളരെ കാര്യമായി മറുപടി പറയുന്ന കുഞ്ചാക്കോ ബോബനെ കളിയാക്കുകയാണ് ജയസൂര്യയും നരേനും ചേര്‍ന്ന്.

ഫഹദിനേയും വീഡിയോയില്‍ കാണാം.. കര്‍ത്തവ്യമോ.. എന്തുവാടാ അത്.. എന്നാണ് നരേന്‍ ചാക്കോച്ചന്‍ പറഞ്ഞതിനെ കുറിച്ച് ചോദിക്കുന്നത്. രസകരമായ ഈ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അഭിനേതാക്കള്‍ തമ്മിലുള്ള സുഹൃത്ത് ബന്ധത്തിന്റെ ആഴം ഈ വീഡിയോയില്‍ നിന്ന് മനസ്സിലാക്കാം എന്നാണ്

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

ആരാധകര്‍ കമന്റുകള്‍ പങ്കുവെച്ച് എത്തുന്നത്. അതേസമയം, പുറകില്‍ ഇരുന്ന് ഉറങ്ങുന്ന കലാഭവന്‍ മണിയേയും ഓര്‍ത്ത് ഒരുപാട് പേര്‍  ഈ വീഡിയോയ്ക്ക് കമന്റ് പങ്കുവെയ്ക്കുന്നുണ്ട്.

താര സംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയായിരുന്നു മഴവില്‍ അഴകില്‍ അമ്മ. മലയാള സിനിമയിലെ കലാകാരന്മാരെ അണിനിരത്തി ചെയ്ത ഈ പരിപാടി വന്‍ ഹിറ്റായി മാറിയിരുന്നു.

Previous articleആ ചിരിയാണ് സാറേ മെയിന്‍..! സോഷ്യല്‍ മീഡിയയില്‍ തരംഗമായി മമ്മൂക്കയുടെ പുതിയ ഫോട്ടോ!
Next article‘റീമേക്കുകളുടെ കാലം കഴിഞ്ഞു’; ഇന്ത്യന്‍ സിനിമയുടെ ഭാവിയെക്കുറിച്ച് പൃഥ്വിരാജ്